പുതിയ പോലീസുകാർ ‘സിങ്ക’ത്തിന്റെ വലയിൽ വീഴരുതെന്ന് പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 4, 2020

പുതിയ പോലീസുകാർ ‘സിങ്ക’ത്തിന്റെ വലയിൽ വീഴരുതെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ചെറുപ്പക്കാരായ പോലീസ് ഓഫീസർമാർ 'സിങ്ക'(സിംഹം)ത്തിന്റെ വലയിൽ വീഴരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'സിങ്കം' സിനിമയിലെ സൂപ്പർ പോലീസുകാരന്റെ വീരകൃത്യങ്ങളുടെ സ്വാധീനത്തിൽകുടുങ്ങി നിയമപാലനത്തിന്റെ യഥാർഥ അന്തഃസത്തയിൽനിന്ന് വ്യതിചലിക്കരുതെന്ന് ഐ.പി.എസ്. പ്രൊബേഷണർമാരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പുതുതായി വരുന്ന ചില പോലീസുകാർക്ക്നാട്യം കാണിക്കാനും ആളുകളെ പേടിപ്പിക്കാനും താത്പര്യം കാണും. സാമൂഹികവിരുദ്ധർ തന്റെ പേരു കേൾക്കുമ്പോൾ ഞെട്ടിവിറയ്ക്കണമെന്നാണ് കരുതുക. അത്തരം ചിന്തകൾ മനസ്സിൽ കൂടുകെട്ടിയാൽ യഥാർഥത്തിൽ ചെയ്യേണ്ടകാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥയുണ്ടാവും. പോലീസുദ്യോഗസ്ഥർ നീചപ്രവൃത്തികളിൽ ഏർപ്പെടരുതെന്നും മികച്ച പോലീസിങ്ങിന് ആവശ്യമായ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മാനസിക സമ്മർദം കുറയ്ക്കാൻ ഉദ്യോഗസ്ഥർ യോഗയും പ്രാണായാമവും ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സുരക്ഷയും സമഗ്രതയും ഉറപ്പുവരുത്തിക്കൊണ്ട് അർപ്പണബോധത്തോടെ രാജ്യത്തെ സേവിക്കാനുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പ്രതിബദ്ധത യുവാക്കളെ പോലീസിൽ ചേരാൻ പ്രചോദിപ്പിക്കുമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു ഹൈദരാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ 2018 ബാച്ചിലെ ഐ.പി.എസുകാർക്കാണ് പ്രധാനമന്ത്രി വീഡിയോയിലൂടെ ആശംസകൾ നേർന്നത്. 28 വനിതകളടക്കം 131 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. Content Highlights:PM Narendra Modi Police


from mathrubhumi.latestnews.rssfeed https://ift.tt/2GtlLal
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages