തിരുവനന്തപുരം: ആരോപണം ഉന്നയിക്കുന്നവർക്ക് അത് തെളിയിക്കാനും ബാധ്യതയുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലഹരിമരുന്ന് വിൽപ്പനക്കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ബിനീഷ് കോടിയേരിയുമായുള്ള ബന്ധം സർക്കാർ അന്വേഷിക്കാൻ മടിക്കുകയാണെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് കേസ് ഉയർത്തിയായിരുന്നല്ലോ നേരത്തേ ആരോപണമുന്നയിച്ചത്. അതിന്റെ സ്ഥിതി ഇപ്പോഴെന്തായി. പ്രതിസ്ഥാനത്തുള്ളവർ ലീഗിന്റെയും ബി.ജെ.പി.യുടെയും ആളുകളാണ്. ഈ കേസിലും ബിനീഷിനെതിരേ തെളിവുണ്ടെങ്കിൽ അത് അന്വേഷണ ഏജൻസികൾക്കു നൽകാനാണ് പ്രതിപക്ഷനേതാവ് തയ്യാറാവേണ്ടത്. ഇത്തരം ആരോപണങ്ങളുന്നയിച്ച് തന്നെ മാനസികമായി തകർക്കാനാണ് ശ്രമമെങ്കിൽ അത് നടക്കില്ല. ഇതിലും വലിയ ആരോപണങ്ങളുണ്ടായാലും അത് നേരിട്ടു മുന്നോട്ടുപോകും. ഇനിയും ആരോപണങ്ങളുണ്ടാകുമെന്നറിയാം. അത് നേരിടാനുള്ള മനസ്സോടെയാണ് കമ്യൂണിസ്റ്റുകാരനായി ഇരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. Content Highlight: Kodiyeri Balakrishnan response in recent allegations against Bineesh
from mathrubhumi.latestnews.rssfeed https://ift.tt/3lLZJQt
via
IFTTT
No comments:
Post a Comment