ഇരുമ്പനം വാഗൺ യാർഡിൽ ഇന്ധനം നിറച്ച മൂന്ന് ബോഗികൾ പാളം തെറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 4, 2020

ഇരുമ്പനം വാഗൺ യാർഡിൽ ഇന്ധനം നിറച്ച മൂന്ന് ബോഗികൾ പാളം തെറ്റി

ഇരുമ്പനം: ഇരുമ്പനം റെയിൽവേ യാർഡിൽ ഇന്ധനം നിറച്ച ശേഷം പുറപ്പെട്ട തീവണ്ടിയുടെ മൂന്നു ചരക്ക് ബോഗികൾ പാളം തെറ്റി അപകടത്തിൽ പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20-നാണ് സംഭവം. രണ്ട് ബോഗിയിൽ ഡീസലും ഒന്നിൽ പെട്രോളും ആയിരുന്നു. ഉടൻതന്നെ സുരക്ഷാ വിഭാഗം അധികൃതർ എത്തി അപകട സാധ്യത ഒഴിവാക്കിയതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല. റെയിൽവേ ഏരിയ മാനേജർ സംഭവസ്ഥലം സന്ദർശിച്ചു. ബാക്കിയുള്ള ബോഗികൾ എറണാകുളത്തെ റെയിൽവേ മർഷലിങ് യാർഡിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. Content Highlight: Three bogies derailed in irumpanam


from mathrubhumi.latestnews.rssfeed https://ift.tt/332eBl9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages