കയറിക്കിടക്കാന്‍ വീടില്ല, എന്റെ പേര് പറഞ്ഞാല്‍ വീട് കിട്ടാത്ത അവസ്ഥയാണ്, വാടക വീട് തേടി രഹ്ന ഫാത്തിമ; വ്യക്തിത്വം പണയം വെക്കാനുമാവില്ലെന്ന് വിവാദ നായിക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 13, 2020

കയറിക്കിടക്കാന്‍ വീടില്ല, എന്റെ പേര് പറഞ്ഞാല്‍ വീട് കിട്ടാത്ത അവസ്ഥയാണ്, വാടക വീട് തേടി രഹ്ന ഫാത്തിമ; വ്യക്തിത്വം പണയം വെക്കാനുമാവില്ലെന്ന് വിവാദ നായിക

കയറിക്കിടക്കാന്‍ ഒരു വീട് തേടി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും മുന്‍ ബിഎസ്എന്‍എല്‍ ജോലിക്കാരിയുമായ രഹ്ന ഫാത്തിമ.തന്റെ പേര് പറഞ്ഞാല്‍ വീട് ലഭിക്കാത്ത അവസ്ഥയാണുള്ളത് എന്നാല്‍ അത് കാരണം തന്റെ വ്യക്തിത്വം പണയം വെക്കാന്‍ തയ്യാറല്ലെന്നും രഹ്ന ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു.12 വര്‍ഷമായി താന്‍ താമസിച്ചുവരുന്ന ക്വാര്‍ട്ടേഴ്‌സ് ഒഴിയാന്‍ ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഈ ആഴ്ചയാണ് വീട്ടില്‍ നിന്നും ഒഴിയാനുള്ള അവസാന തീയതി എന്നും രഹ്ന പറയുന്നു.സര്‍ക്കാരും മാധ്യമങ്ങളും തന്നെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ പ്രതിച്ഛായ കാരണമാണ് വേറൊരു വീട് ലഭിക്കാത്തതെന്നും രഹ്ന ഫേസ്ബുക്കില്‍ കുറിച്ചു.

രഹ്ന ഫാത്തിമയുടെ കുറിപ്പിന്റെ പൂര്‍ണരൂപം,എറണാകുളം സിറ്റി പരിസരപ്രദേശത്തു എനിക്കും പങ്കാളി, അമ്മമാര്‍,അച്ഛന്‍,കുട്ടികള്‍ അടക്കം താമസിക്കാന്‍ 3ബെഡ്‌റൂം എങ്കിലും ഉള്ള ഒരു വീട് വാടകക്ക് ആവശ്യമുണ്ട്.അമ്മ ഡയാലിസിസ് പേഷ്യന്റ് ആയതിനാലും സ്റ്റെപ്പ് കയറാന്‍ ബുദ്ധിമുട്ട് ഉള്ളതിനാലും ഗ്രൗണ്ട് ഫ്‌ലോര്‍ ആണ് അഭികാമ്യം.(Rent മാക്‌സിമം 15k)12വര്‍ഷമായി താമസിച്ചു വന്നിരുന്ന bsnl കോര്‍ട്ടേഴ്‌സ് ഒഴിയാന്‍ നോട്ടീസ് കിട്ടിയിരിക്കുകയാണ്.ഈ ആഴ്ചയാണ് അവസാന ഡേറ്റ്.എനിക്ക് എതിരെ എടുക്കപ്പെട്ട കേസുകളും അതിന് മാധ്യമങ്ങളും സര്‍ക്കാരും പൊതു ജനത്തിന് കൊടുത്ത ഇമേജ്ഉം കാരണം എന്റെ പേര് പറഞ്ഞാല്‍ വീട് കിട്ടാത്ത അവസ്ഥയാണ്.വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നല്‍കാനാകൂ.അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാന്‍ കഴിയില്ല.എനിക്കും ഫാമിലിക്കും താമസത്തിന് അനുയോജ്യമായ വീട് നിങ്ങളുടെ കെയ്‌റോഫില്‍ ഉണ്ടെങ്കില്‍ അറിയിക്കുക.

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 18 മാസം രഹ്നയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തിരുന്നു.സ്വന്തം ശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ചു എന്ന കേസിനെ തുടര്‍ന്ന് രഹ്ന ഇപ്പോള്‍ താമസിക്കുന്ന കമ്പനി കോട്ടേഴ്‌സ് ഒഴിയണമെന്ന് ബിഎസ്എന്‍എല്‍ നിരവധി കത്തുകളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.



from mangalam.com https://ift.tt/35z9RGk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages