പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത; സെപ്തംബര്‍ 15 മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാം, മടങ്ങാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 13, 2020

പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത; സെപ്തംബര്‍ 15 മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാം, മടങ്ങാം

റിയാദ്: കൊവിഡിനിടെ മലയാളികളടക്കമുള്ള നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സൗദി ആഭ്യന്തരമന്ത്രാലയം. സൗദിയില്‍ നിന്നും റീ എന്‍ട്രി വിസയില്‍ നാട്ടിലെത്തുകയും കോവിഡ് സാഹചര്യത്തില്‍ സൗദിയിലേക്ക് നിശ്ചിത തിയതിയ്ക്കകം തിരികെ വരാന്‍ സാധിക്കാതിരിക്കുകയും ചെയ്ത വിദേശികള്‍ക്കും വിദേശികളുടെ കീഴില്‍ ആശ്രിതരായി കഴിയുന്നവര്‍ക്കും തിരികെ വരാനുള്ള അവസരമൊരുങ്ങി.

സെപ്തംബര്‍ 15-ചൊവ്വാഴ്ച മുതലാണ് ഇത്തരക്കാര്‍ക്ക് സൗദിയിലേക്ക് മടങ്ങാനാവുക. സെപ്തംബര്‍ 15 രാവിലെ ആറു മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം ഇന്ന് അറിയിച്ചു. എന്നാല്‍ ഇതിനായി 48 മണിക്കൂറിന് മുമ്പ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം.

നിലവില്‍ വിസയും റീഎന്‍ട്രി വിസയും സാധുവായുള്ളവര്‍ക്കുമാത്രമാണ് തിരികെ സൗദിയില്‍ പ്രവേശിക്കാനാവുക. റീ എന്‍ട്രിയില്‍ സൗദിയില്‍ നിന്നും നാട്ടിലേക്ക് പോയവര്‍ക്കും അതോടൊപ്പം തൊഴില്‍ വിസ, സന്ദര്‍ശക വിസ തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും ചൊവ്വാഴ്ച മുതല്‍ സൗദിയിലേക്ക് മടങ്ങിയെത്താനാകും.



from mangalam.com https://ift.tt/3mfsSng
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages