മകനെതിരേ അന്വേഷണം നടക്കുന്ന സമയത്ത് മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റീന്‍ ലംഘിച്ച് ബാങ്കില്‍ ഇടപാട് നടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 13, 2020

മകനെതിരേ അന്വേഷണം നടക്കുന്ന സമയത്ത് മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റീന്‍ ലംഘിച്ച് ബാങ്കില്‍ ഇടപാട് നടത്തി

കോഴിക്കോട് : മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര ക്വാറന്റീന്‍ ലംഘിച്ച് കേരള ബാങ്കില്‍ എത്തിയതില്‍ ദുരൂഹത. കണ്ണൂര്‍ ശാഖയിലെത്തിയാണ് ഇവര്‍ ചില ഇടപാടുകള്‍ നടത്തിയത്. ഇതേ ശാഖയില്‍ സീനിയര്‍ മാനേജരായി വിരമിച്ചതാണ് ഇന്ദിര. ഇത് സംബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷണം നടത്തും. ഇന്ദിര ബാങ്കിലേക്ക് വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യങ്ങള്‍ ബാങ്കിലെ സിസിടിവിയിലുണ്ട്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള മകന്റെ ചിത്രങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് ഇന്ദിര ബാങ്കിലെത്തി ലോക്കര്‍ തുറന്നത്. ഇത് കൂടുതല്‍ ദുരൂഹതയുണര്‍ത്തുന്ന സംഭവമാണ്. അതേ സമയം, ഇവര്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു എന്നത് വിഷയം കൂടുതല്‍ ഗൗരവമള്ളതാക്കുന്നു.

സ്രവ പരിശോധനയ്ക്കു ശേഷം ഫലം വരുന്നതുവരെ ക്വാറന്റീനില്‍ കഴിയണം. ബാങ്കില്‍ നിന്നു തിരിച്ചെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഇന്ദിരയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ബാങ്കിലെ 3 പേര്‍ ക്വാറന്റീനില്‍ പോകേണ്ടിവരികയും ചെയ്തു. ഇവര്‍ ലോക്കര്‍ റജിസ്റ്ററില്‍ ഒപ്പുവച്ചിട്ടുമുണ്ട്. എന്നാല്‍, ലോക്കറില്‍ നിന്ന് എന്താണ് എടുക്കുന്നതെന്നു ബാങ്കില്‍ വെളിപ്പെടുത്തേണ്ടതില്ല.

കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തി അടിയന്തരമായി ലോക്കര്‍ തുറക്കേണ്ടി വന്ന സാഹചര്യം സംബന്ധിച്ചാണ് സംശയം ഉയരുന്നത്.
ബാങ്കിലെ 4 ലോക്കറുകളുടെ താക്കോല്‍ ഏറെക്കാലമായി കാണാതായതു സംബന്ധിച്ചും ദുരൂഹതയുണ്ട്. ആര്‍ക്കും കൈമാറാത്ത ഈ ലോക്കറുകളുടെ താക്കോല്‍ നഷ്ടപ്പെട്ടതായി മുന്‍പ് ജില്ലാ ബാങ്ക് മാനേജര്‍, ജനറല്‍ മാനേജര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.



from mangalam.com https://ift.tt/3bW2utP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages