മുരിങ്ങക്കയുടെ പോഷകഗുണം പരിചയപ്പെടുത്തി പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 24, 2020

മുരിങ്ങക്കയുടെ പോഷകഗുണം പരിചയപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: പോഷകാംശമുള്ള ഭക്ഷണത്തിന്റെ പട്ടികയിൽ മുരിങ്ങക്കയെ പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കായികതാരങ്ങളടക്കമുള്ളവരുമായി വ്യാഴാഴ്ച നടത്തിയ ഫിറ്റ് ഇന്ത്യ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരിങ്ങക്കകൊണ്ട് താൻ പറാത്ത (ഉത്തരേന്ത്യൻ പൊറോട്ട) ഉണ്ടാക്കാറുണ്ടെന്നും അതിന്റെ പാചകക്കുറിപ്പ് ജനങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രോത്സാഹനത്തിൽ പരിപ്പും ചോറും നെയ്യുമൊക്കെ അന്താരാഷ്ട്രപ്രശസ്തി നേടിയതിനെക്കുറിച്ച് സംവാദത്തിൽ പോഷകാഹാരവിദഗ്ധ രുജുത ദിവാകർ വിവരിച്ചു. ഘീ (നെയ്യ്) എങ്ങനെ ഉച്ഛരിക്കാമെന്ന് അമേരിക്കക്കാർ ഗൂഗിളിൽ സെർച്ചുചെയ്യുന്നുവെന്നും അവർ പറഞ്ഞു. ''ഓരോയിടത്തെയും നാടൻ ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് കർഷകർക്കും സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമാവും. വീട്ടുഭക്ഷണംതന്നെയാണ് ഏറ്റവും മുഖ്യം'' -തന്റെ നിർദേശവും രുജുത പങ്കുവെച്ചു. 'പ്രാദേശികഭക്ഷണം കഴിക്കൂ, ആഗോളമായി ചിന്തിക്കൂ' എന്ന അവരുടെ ലക്ഷ്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കോവിഡ് കാലത്ത് കായികക്ഷമത കാത്തുസൂക്ഷിക്കുന്നതെങ്ങനെ എന്നായിരുന്നു സംവാദത്തിൽ പങ്കെടുത്തവരുമായി പ്രധാനമന്ത്രിയുടെ ചർച്ച. ക്രിക്കറ്റ് താരം വിരാട് കോലി തന്റെ ദൈനംദിനവ്യായാമം മോദിയുമായി പങ്കുവെച്ചു. ശാരീരികക്ഷമതയ്ക്കൊപ്പം മനഃശക്തിയും ഉറപ്പാക്കാൻ കഴിയുമെന്ന് കോലി പറഞ്ഞു. ഡൽഹിയിലെ പ്രശസ്തമായ ഛോലേ ബട്ടൂരേ (കടലയും പൂരിയും) എങ്ങനെ ഒഴിവാക്കാൻ കഴിഞ്ഞെന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. വീട്ടിൽത്തന്നെ ലളിതമായി ഉണ്ടാക്കിയ ഭക്ഷണങ്ങളെക്കുറിച്ചും അച്ചടക്കത്തോടെയുള്ള ഭക്ഷണം കഴിക്കലുമൊക്കെ തന്റെ ശാരീരികക്ഷമത ഉയർത്തുന്നതിലെ നേട്ടങ്ങളായി കോലി വിശദീകരിച്ചു. ജാവലിൻ താരം ജജാരിയ, ഫുട്ബോൾ താരം അഫ്സാൻ ആഷിക്ക്, മോഡൽ മിലിന്ദ് സോമൻ, സ്വാമി ശിവധ്യാനം സരസ്വതി, വിദ്യാഭ്യാസവിദഗ്ധൻ മുകുൾ കനിത്കർ എന്നിവരും വ്യായാമത്തെക്കുറിച്ചും ഭക്ഷണശീലങ്ങളെക്കുറിച്ചുമൊക്കെ പ്രധാനമന്ത്രിയുമായി സംവദിച്ചു. ശാരീരികക്ഷമതയെക്കുറിച്ച് ആഗോളതലത്തിൽത്തന്നെ ബോധവത്കരണം ഉയർന്നുകഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. ഹിറ്റ് ഇന്ത്യ എന്നാണ് ഫിറ്റ് ഇന്ത്യ എന്നതിനർഥം. എല്ലാവരും ഇതു ഗൗരവമായെടുക്കണം. അസാധാരണമായ മഹാമാരി നേരിട്ടുകൊണ്ടിരിക്കേ എല്ലാവരും ദിവസത്തിൽ അരമണിക്കൂറെങ്കിലും ശാരീരികക്ഷമതയ്ക്ക് ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. Content Highlights: Narendra Modi today interacted with fitness icons as part of the "Fit India Dialogue"


from mathrubhumi.latestnews.rssfeed https://ift.tt/3j1zhjZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages