ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷത്തിന് അയവുവരുന്നു എന്ന സൂചനയാണ് വ്യാഴാഴ്ചത്തെ പത്രസമ്മേളനത്തിൽ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ നൽകിയത്. യഥാർഥ നിയന്ത്രണരേഖയിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത യോഗത്തിനുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പ്രതിഫലിക്കുന്നുണ്ടെന്നും ഇരുസൈനിക കമാൻഡർമാരും തമ്മിൽ ചർച്ചചെയ്ത ശേഷം ആദ്യമായാണ് സംയുക്തപ്രസ്താവന പുറത്തിറക്കുന്നതെന്നും വിദേശകാര്യവക്താവ് പറഞ്ഞു. “സൈനിക പിന്മാറ്റം സങ്കീർണമായ നടപടിക്രമമാണ്. ഇതിനായി സ്ഥിരം പോസ്റ്റുകളിൽ ഇരുപക്ഷവും സൈന്യത്തെ പുനർവിന്യസിക്കണം. ഇത് ഇരുപക്ഷവും പരസ്പരം സ്വീകരിക്കേണ്ട നടപടിയാണ്” -അദ്ദേഹം പറഞ്ഞു. ഇരുപക്ഷത്തെയും കമാൻഡർമാർക്ക് വിഷയങ്ങൾ ആഴത്തിൽ പരിശോധിക്കാൻ യോഗം അവസരം നൽകിയെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. മുൻനിരയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാതിരിക്കുക, തത്സ്ഥിതി ഏകപക്ഷീയമായി മാറ്റാതിരിക്കുക, വിഷയം സങ്കീർണമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാതിരിക്കുക, പ്രശ്നമേഖലകളിൽനിന്ന് സൈന്യത്തെ പൂർണമായി പിൻവലിക്കുന്നതിനുള്ള നടപടികൾക്കായി ചർച്ച തുടരുക, അതിർത്തിയിൽ സമാധാനവും സ്വസ്ഥതയും ഉറപ്പ് വരുത്തുക തുടങ്ങിയ വിഷയങ്ങളിൽ ഇരുപക്ഷവും ധാരണയുണ്ടാക്കിയതായി വിദേശകാര്യമന്ത്രാലയം പറഞ്ഞു. പാക് നടപടിക്ക് നിയമപരമായ അടിസ്ഥാനമില്ല ഗിൽജിത്-ബാൾട്ടിസ്താൻ മേഖലയുടെ സ്ഥിതി മാറ്റാനുള്ള പാകിസ്താന്റെ ഒരു നടപടിക്കും നിയമപരമായ അടിസ്ഥാനമില്ലെന്ന് വിദേശകാര്യമന്ത്രാലയം. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് എക്കാലത്തും സ്ഥിരവും വ്യക്തവുമാണെന്ന് വിദേശകാര്യവക്താവ് പറഞ്ഞു. ഗിൽജിത്-ബാൾട്ടിസ്താനെ പാകിസ്താൻ പ്രവിശ്യയാക്കാനുള്ള തീരുമാനത്തിനെതിരേയാണ് ഇന്ത്യയുടെ പ്രതികരണം. Content Highlights: India-China stand-off
from mathrubhumi.latestnews.rssfeed https://ift.tt/364MOUd
via
IFTTT
No comments:
Post a Comment