ബെംഗളൂരു: കര്‍ണാടക സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന ലഹരി കേസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ഇതിനായി വന്‍പ്രതിഫലം വാങ്ങുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. 50 ലക്ഷം രൂപയാണ് ഇവര്‍ പ്രതികളോട് പറഞ്ഞുറപ്പിച്ചത്.
പ്രതികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയതിന് സെന്‍ട്രല്‍ െ്രെകംബ്രാഞ്ച് (സിസിബി) അസിസ്റ്റന്റ് കമ്മിഷണര്‍ എം.ആര്‍ മുധവി, ഹെഡ്‌കോണ്‍സ്റ്റബിള്‍ മല്ലികാര്‍ജുന്‍ എന്നിവര്‍ക്കെതിരെയാണു നടപടി. കേസ് വലിയ വകുപ്പുകള്‍ ചുമത്താതെ ഒതുക്കാമെന്ന് ഇവര്‍ വാക്ക് കൊടുത്തെന്നും അറസ്റ്റിലായ ലഹരി പാര്‍ട്ടി സംഘാടകന്‍ വിരേന്‍ ഖന്നയ്ക്കു മൊബൈല്‍ ഫോണ്‍ കൈമാറിയെന്നും വകുപ്പു തല അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, ഇരുവര്‍ക്കും ലഹരിക്കേസ് അന്വേഷണ സംഘവുമായി ബന്ധമില്ല. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഷെയ്ഖ് ഫസിയുല്ല എന്നയാള്‍ക്കും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കേസില്‍ നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗല്‍റാണിയും ഉള്‍പ്പെടെ 14 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
from mangalam.com https://ift.tt/33WOpZB
via IFTTT
No comments:
Post a Comment