കൊവിഡ് ഭേ​ദമായവർക്ക് യോ​ഗയും മെഡിറ്റേഷനും​: പുതിയ ആരോ​ഗ്യ മാർ​ഗനിർദേശവുമായി കേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 12, 2020

കൊവിഡ് ഭേ​ദമായവർക്ക് യോ​ഗയും മെഡിറ്റേഷനും​: പുതിയ ആരോ​ഗ്യ മാർ​ഗനിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് ഭേദമായവർ യോ​ഗയും മെഡിറ്റേഷനും ശീലമാക്കണമെന്ന് ആരോ​ഗ്യമാർ​​ഗ നിർദേശവുമായി കേന്ദ്രം. ആയുഷ് വകുപ്പ് നിർദേശിക്കുന്ന മരുന്നുകൾ രോ​ഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിക്കാമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ആരോ​ഗ്യ മാർ​ഗനിർദേശത്തിൽ പറയുന്നു. പ്രഭാത സവാരിയും സായാഹ്ന സാവരിയും ശീലമാക്കണമെന്നും ആരോ​ഗ്യ മാർ​ഗനിർദേശത്തിൽ പറയുന്നു.

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സന്ദർഭത്തിലാണ് രോ​ഗം ഭേദമായവർക്കുള്ള മാർ​ഗനിർദേശം കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പുറത്തിറക്കിയത്. രോ​ഗം ഭേദമായവർ തുടർ പരിശോധനകൾ നടത്തണമെന്നും പുതിയ ആരോ​ഗ്യമാർ​ഗ നിർദേശത്തിൽ പറയുന്നു. കൊവിഡ് വന്നു പോയവർക്ക് ഉണ്ടാകുന്ന തുടർ രോ​ഗങ്ങൾ തടയാനാണ് പുതിയ മാർ​ഗനിർദേശം പുറത്തിറക്കിയത്.

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല്പത്തിയേഴ് ലക്ഷത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം പ്രതിദിന വര്‍ധന തൊണ്ണൂറ്റിയേഴായിരത്തിന് മുകളിലെത്തിയിരുന്നു. രാജ്യത്തെ 60 ശതമാനം രോഗികളുമുള്ള അഞ്ച് സംസ്ഥാനങ്ങളിലും ശനിയാഴ്ച്ച ഉയര്‍ന്ന പ്രതിദിന വര്‍ധനയായിരുന്നു.

അതിനിടെ നേരത്തെ കൊവിഡ് ഭേദമായി ആശുപത്രി വിട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് രോഗം ഭേദമായെങ്കിലും ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ടാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/3mee34h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages