കാണാതായ സുഹൃത്തിനെ തിരയാനിറങ്ങി, ഭാര്യയ്ക്കും മക്കള്‍ക്കും മുന്നില്‍ വെച്ച് അരുണിന് ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 12, 2020

കാണാതായ സുഹൃത്തിനെ തിരയാനിറങ്ങി, ഭാര്യയ്ക്കും മക്കള്‍ക്കും മുന്നില്‍ വെച്ച് അരുണിന് ദാരുണാന്ത്യം

കരമനയാറ്റില്‍ മുങ്ങിയ ഇറങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ഇറങ്ങിയ സുഹൃത്ത് മരിച്ചു. ആര്‍സിസിയിലെ ലാബ് ടെക്‌നീഷ്യനായ വെള്ളനാട് കുളക്കോട് ചിത്തിരയില്‍ അരുണിന്റെ (36) മൃതദേഹമാണ് ഫയര്‍ഫോഴ്‌സിന്റെ തിരച്ചിലില്‍ കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തു നിന്നു 100 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ പാലോട് പെരിങ്ങമ്മല ബംഗ്ലാവ് വിള വയലരികത്തു വീട്ടില്‍ സജിതിനായി (19) ഇന്നു തിരച്ചില്‍ ആരംഭിക്കും.

അരുണിന്റെ വീടിനു സമീപമുള്ള കുളക്കോട് ആറ്റുകാല്‍ കടവില്‍ ഇന്നലെ വൈകിട്ട് 3.30നാണ് അപകടം സംഭവിച്ചത്. അരുണിന്റെ കുടുംബത്തോടൊപ്പം സജിത്തും പുഴ കാണാന്‍ എത്തിയതായിരുന്നു. സുഹൃത്ത് വെള്ളത്തില്‍ മുങ്ങി താഴുന്നതു കണ്ട് അരുണ്‍ നിറഞ്ഞൊഴുകുന്ന ആറ്റിലേക്ക് എടുത്ത് ചാടിയത് ഭാര്യയും മക്കളും നോക്കി നില്‍ക്കെ. നിമിഷങ്ങള്‍ക്കകം ഇരുവരും കണ്‍മുന്നില്‍ നിന്നും മറയുന്നതു നിസ്സഹായരായി നോക്കി നിലവിളിക്കാനേ കരയില്‍ നിന്നവര്‍ക്കു സാധിച്ചുള്ളൂ.

വീടിന്റെ 500 മീറ്റര്‍ മാത്രം അകലെയുള്ള കടവില്‍ അരുണും ഭാര്യ അശ്വതിയും മക്കളായ ആരുഷ്, ആയുഷ് എന്നിവര്‍ക്കും ഒപ്പം സജിതും വൈകിട്ട് മൂന്നോടെയാണ് എത്തിയത്. ആറ്റില്‍ ഇറങ്ങിയ സജിത് മറുകരയിലേക്ക് നീന്തി മടങ്ങി വരുന്നതിനിടെയാണ് കാണാതായത്. അരുണിന്റെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശിവന്റെയും ബിന്ദുവിന്റെയും മകനായ സജിത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കരനാണ്.



from mangalam.com https://ift.tt/2Zxb0KJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages