തീവണ്ടി നിലച്ചാൽ കേരളം സ്തംഭിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 9, 2020

തീവണ്ടി നിലച്ചാൽ കേരളം സ്തംഭിക്കും

കൊച്ചി: യാത്രക്കാരുടെ എണ്ണക്കുറവിന്റെ പേരിൽ കേരളത്തിലെ സ്ഥിരം യാത്രക്കാരുടെ ആശ്രയമായ ജനശതാബ്ദി, വേണാട് എക്സ്‌പ്രസ് തീവണ്ടികൾ റദ്ദാക്കാനുള്ള തീരുമാനം നടപ്പായാൽ കേരളം സ്തംഭിക്കും. സാമൂഹിക അകലം പാലിക്കുന്നതിന് റെയിൽവേതന്നെ നടപ്പാക്കിയ സംവിധാനങ്ങളാണ് യാത്രക്കാരുടെ എണ്ണം കുറച്ചത്. കൊങ്കൺപാതയിൽ മണ്ണിടിച്ചിലിന്റെ പേരിൽ നേത്രാവതി, തിരുവനന്തപുരം -ന്യൂഡൽഹി തീവണ്ടികൾ ഇപ്പോൾത്തന്നെ റദ്ദാക്കിയിരിക്കുകയാണ്. ഇനി ഓടുമോ എന്നതിലും ഉറപ്പില്ല. കേരളത്തെക്കാൾ കൂടുതൽ കോവിഡ് വ്യാപനമുള്ള തമിഴ്‌നാട്ടിൽ തീവണ്ടികളുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഓരോ അൺലോക്ക് മാർഗനിർദേശങ്ങൾ വരുമ്പോഴും തീവണ്ടികൾ കൂടി. എന്നാൽ, കേരളത്തിന്റെ കാര്യത്തിൽ വ്യത്യസ്തമായ സമീപനമാണ് റെയിൽവേ സ്വീകരിച്ചത്. ഒരു തീവണ്ടിപോലും അധികമായി ഓടിച്ചില്ല. സർക്കാരോ എം.പി.മാരോ ഇതിൽ ഫലപ്രദമായ ഇടപെടലുകളും നടത്തിയില്ല.വരുമാനം കുറഞ്ഞതിങ്ങനെ *കറന്റ് റിസർവേഷനിലെ മാറ്റം - കോവിഡിനുമുമ്പ് തീവണ്ടി പുറപ്പെടുന്നതിന് നാലുമണിക്കൂർ മുമ്പ് ചാർട്ട് തയ്യാറാകും. ഇത് കഴിഞ്ഞ് സീറ്റുകൾ ഒഴിവുണ്ടെങ്കിൽ വണ്ടി പുറപ്പെടുന്നതിന് 30 മിനിറ്റിന് മുമ്പ് വരെ കറന്റ് റിസർവേഷൻ നൽകുമായിരുന്നു. സ്പെഷ്യൽ തീവണ്ടികൾ ഓടിക്കാൻ തുടങ്ങിയതുമുതൽ കറന്റ് റിസർവേഷൻ രണ്ടുമണിക്കൂർ മുമ്പുമാത്രമേ സാധ്യമാകൂ. * സമ്പൂർണ റിസർവേഷൻ - ജനറൽ കോച്ചുകളടക്കം പൂർണമായി റിസർവേഷൻ ചെയ്‌തേ യാത്ര അനുവദിക്കു എന്നാക്കി. റിസർവേഷൻ കൗണ്ടറുകൾ പ്രധാന സ്റ്റേഷനുകളിൽ മാത്രമേ ഇപ്പോൾ ഉള്ളൂ.* സ്ലീപ്പർ, ഓർഡിനറി ടിക്കറ്റുകൾ പരിമിതമായെങ്കിലും നൽകണമായിരുന്നു. കൗണ്ടറുകളിൽനിന്ന് അവസാനനിമിഷം ടിക്കറ്റ് എടുക്കാനുള്ള സംവിധാനം വേണം. * അശാസ്ത്രീയമായ കണക്കെടുപ്പ് - അൺലോക്ക് നാല് വന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുന്നുണ്ട്. എന്നാൽ, റദ്ദാക്കാൻ തീരുമാനിച്ച തീവണ്ടികളിലെ യാത്രക്കാരുടെ എണ്ണം റെയിൽവേ എടുത്തത് സെപ്റ്റംബറിനുമുമ്പാണ്. സെപ്റ്റംബർ ഒന്നുമുതലാണ് ഓഫീസുകളെല്ലാം പൂർണതോതിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ന് പുറപ്പെട്ട ജനശതാബ്ദിയിൽ തിരുവനന്തപുരത്തുനിന്നുമാത്രം റിസർവ് ചെയ്ത യാത്രക്കാരുടെ എണ്ണം അറുന്നൂറിന് മുകളിലായിരുന്നു. ഓരോ സ്റ്റേഷനിൽനിന്നും ഇതിന് അനുപാതികമായി റിസർവേഷൻ ഉണ്ട്.അടിയന്തരമായി വേണ്ടത്* ജനശതാബ്ധി, വേണാട് തീവണ്ടികൾ പുനഃസ്ഥാപിക്കണം* വഞ്ചിനാട് എക്സ്പ്രസ് രാവിലെ ആറിന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന രീതിയിലും വൈകുന്നേരം 5.45-ന് തിരികെ മടങ്ങുന്ന രീതിയിലും ക്രമീകരിക്കണം.* കോഴിക്കോട്, പാലക്കാട്, ഷൊർണൂർ സ്റ്റേഷനുകളിൽനിന്ന് എറണാകുളത്തേക്കും തിരിച്ചും തീവണ്ടികൾ സമയവും സ്റ്റോപ്പുകളും ക്രമീകരിച്ച് ഓടിക്കണം.* കണ്ണൂർ ഇന്റർസിറ്റിയും ഇതോടൊപ്പം ഓടിക്കണം.* രാത്രി സമയങ്ങളിൽ കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും തീവണ്ടികൾ ആവശ്യമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3hhQUu9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages