ഡ്രൈവിങ് സ്‌കൂളുകൾ തിങ്കളാഴ്ച തുറക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 9, 2020

ഡ്രൈവിങ് സ്‌കൂളുകൾ തിങ്കളാഴ്ച തുറക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന ഡ്രൈവിങ് ടെസ്റ്റും ഡ്രൈവിങ് പരിശീലനവും 14 മുതൽ ആരംഭിക്കും. കർശന നിയന്ത്രണങ്ങളോടെയാണ് അനുമതി. ലോക്ഡൗണിനുമുമ്പ് ലേണേഴ്‌സ് ലൈസൻസ് എടുത്തവർക്കും ടെസ്റ്റിൽ പരാജയപ്പെട്ടവർക്കും മാത്രമാണ് ആദ്യഘട്ടത്തിൽ അനുമതി. 50 ശതമാനം പേർക്കുമാത്രമേ ടെസ്റ്റിന് അവസരം നൽകൂ. കൺടെയ്‌ൻമെന്റ് സോണുകളിൽ ടെസ്റ്റ് അനുവദിക്കില്ല. പനി, ചുമ എന്നിവയുള്ളവരെയും പ്രവേശിപ്പിക്കില്ല. 65 വയസ്സിനു മുകളിലുള്ളവരെയും ഗർഭിണികളെയും ടെസ്റ്റിൽ പങ്കെടുപ്പിക്കില്ല. റോഡ് ടെസ്റ്റിൽ ഒരാളെമാത്രമേ പങ്കെടുപ്പിക്കൂ. മാസ്‌കും ഫേസ് ഷീൽഡും സാനിറ്റൈസറും നിർബന്ധം. ഡ്രൈവിങ് പഠിക്കുന്നവർക്കും പരിശീലകർക്കും ഗ്ലൗസ്, മാസ്‌ക്, ഫേസ് ഷീൽഡ് എന്നിവ നിർബന്ധമാണ്. ഒരുസമയം ഒരാൾക്കുമാത്രമേ പരിശീലനം നൽകാവൂ. ഓരോരുത്തരും വാഹനം ഓടിച്ചശേഷം സ്റ്റിയറിങ്, ഗിയർ ലിവർ, സീറ്റ് ബെൽറ്റ്, ഹാൻഡിൽ, മിറർ, സ്വിച്ച് എന്നിവ അണുവിമുക്തമാക്കണം. വാഹനത്തിൽ എ.സി. ഉപയോഗിക്കരുത്. ഗ്ലാസുകൾ താഴ്ത്തിയിടണം. അണുനാശിനി വാഹനത്തിൽ സൂക്ഷിക്കണം. ദിവസവും വാഹനം വൃത്തിയാക്കണം.


from mathrubhumi.latestnews.rssfeed https://ift.tt/3ifIhS1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages