വീട്ടുകാർക്ക് കോവിഡ്; പശുക്കൾ സർക്കാർ ‘ഡേകെയറി’ൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 10, 2020

വീട്ടുകാർക്ക് കോവിഡ്; പശുക്കൾ സർക്കാർ ‘ഡേകെയറി’ൽ

കോട്ടയം: കുടുംബത്തിൽ എല്ലാവരും കോവിഡ് ബാധിതരായതോടെ നോക്കാൻ ആരുമില്ലാതായ പശുക്കൾക്ക് സർക്കാർ സംരക്ഷണം. തിരുവാർപ്പിൽ കോവിഡ് ബാധിച്ച കുടുംബത്തിന്റെ അഞ്ച് പശുക്കളെയാണ് ജില്ലാ കളകർ എം.അഞ്ജനയുടെ ഇടപടലിനെ തുടർന്ന് ക്ഷീരവികസന വകുപ്പ് താത്കാലിക സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്.കൺട്രോൾ റൂമിൽനിന്ന്‌ സഹായംബുധനാഴ്ച രാവിലെ വീട്ടിലെ എട്ടാമത്തെയാളും വൈറസ് ബാധിച്ച് ചികിത്സാകേന്ദ്രത്തിലായതോടെയാണ് പശുക്കൾക്ക് തീറ്റ നൽകാനും കറക്കാനും ആരുമില്ലാതായത്. അകിടിൽ പാൽ കെട്ടിനിൽക്കുന്നത് പശുക്കളുടെ ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് ഗൃഹനാഥൻ കളക്ടറേറ്റ് കൺട്രോൾ റൂമിൽ സഹായം തേടുകയായിരുന്നു. പശുക്കളെ സംരക്ഷിക്കുന്നതിനും പാൽ കറക്കുന്നതിനും അടിയന്തര നടപടിയെടുക്കാൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് കളക്ടർ നിർദേശം നൽകി. ഗ്രാമപ്പഞ്ചായത്തിന്റെയും തിരുവാർപ്പ് ക്ഷീരോത്‌പാദക സഹകരണസംഘത്തിന്റെയും സഹകരണത്തോടെ പശുക്കളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് വകുപ്പ് നടപടികൾ സ്വീകരിച്ചു.ഷെഡ് നിലനിർത്തുംരോഗമുക്തരായി ഉടമസ്ഥരെത്തി പശുക്കളെ വീട്ടിലേക്ക് കൊണ്ടുപോയാലും ഷെഡ് നിലനിർത്തുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. മറ്റ് വീടുകളിൽ സമാന സാഹചര്യമുണ്ടായാൽ പശുക്കളെ ഇവിടേക്ക് മാറ്റാനാകും. ഗ്രാമപ്പഞ്ചായത്ത് അംഗം പി.എം.മണി, ക്ഷീരസംഘം പ്രസിഡന്റ് എം.എ.കുഞ്ഞുമോൻ, സെക്രട്ടറി സജിത എന്നിവരുടെ നേതൃത്വത്തിൽ മറ്റൊരു പുരയിടത്തിൽ താത്കാലിക ഷെഡ് ഒരുക്കി. ഇവിടെ എത്തിച്ച പശുക്കൾക്ക് തീറ്റ ലഭ്യമാക്കുന്നതിനും പാൽ കറന്ന് നൽകുന്നതിനും സംഘം ക്രമീകരണം ഏർപ്പെടുത്തി.സംരക്ഷണം ഉറപ്പാക്കുംകോവിഡ് ബാധിച്ച് എല്ലാവരും ചികിത്സയിലാകുന്ന വീടുകളിലെ കന്നുകാലികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപടി സ്വീകരിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ക്ഷീരവികസന വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ എല്ലാ ക്ഷീരസംഘങ്ങൾക്കും നിർദേശം നൽകി.-കെ.ജി.ശ്രീലത (വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ)


from mathrubhumi.latestnews.rssfeed https://ift.tt/3ijI8gl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages