ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണജൂബിലി: ആഘോഷം 16 ലക്ഷം പേർ കാണും; ഓൺലൈനായി സംപ്രേഷണംചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 10, 2020

ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണജൂബിലി: ആഘോഷം 16 ലക്ഷം പേർ കാണും; ഓൺലൈനായി സംപ്രേഷണംചെയ്യും

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണജൂബിലി ആഘോഷം 17-ന് കോട്ടയത്ത് നടക്കും. 'സുകൃതം സുവർണം' എന്നപേരിൽ സംഘടിപ്പിക്കുന്ന പരിപാടി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് കോട്ടയം മാമ്മൻ മാപ്പിള സ്മാരക നഗരസഭാഹാളിൽ നടക്കുന്ന ചടങ്ങിൽ, സൂം ആപ്പിലൂടെയാണ് സോണിയാ ഗാന്ധി ഉദ്ഘാടനം നിർവഹിക്കുന്നത്. സാമൂഹിക, രാഷ്ട്രീയ, സാമുദായിക, ആധ്യാത്മിക മേഖലകളിലുള്ള 50 പ്രമുഖവ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. രാഹുൽ ഗാന്ധി, എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക് തുടങ്ങിയവരും സൂം ആപ്പിലൂടെ ആശംസനേരും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ്. ഘടകകക്ഷി നേതാക്കൾ, ഇടതുമുന്നണി നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. വെർച്വൽ പ്ളാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന ചടങ്ങ്, 16 ലക്ഷത്തിൽപ്പരം ആളുകൾക്ക് തത്സമയം കാണുന്നതിനുള്ള ഓൺലൈൻ സംവിധാനം ഒരുക്കും. വൈകുന്നേരം അഞ്ചിന് ഉമ്മൻ ചാണ്ടിയുടെ ലൈഫ് സ്കെച്ച് അവതരിപ്പിച്ച് ആരംഭിക്കുന്ന ചടങ്ങിൽ, ക്ഷണിക്കപ്പെട്ടവർക്കുമാത്രമാണ് പ്രവേശനം. 14 ജില്ലയിലും വാർഡുതലംമുതൽ പ്രവർത്തകർക്ക് ചടങ്ങ് കാണാം. ആഘോഷത്തിന്റെ ഭാഗമായി ഒരുവർഷത്തെ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ അന്നേദിവസം രാവിലെ ഒൻപതുമുതൽ വിവിധ സ്ഥലങ്ങളിലായി പരിപാടികൾ ആരംഭിക്കും. നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നേരിട്ടെത്തി ഉമ്മൻ ചാണ്ടി സന്തോഷത്തിൽ പങ്കുചേരും. എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി, പി.എ.സലീം, നാട്ടകം സുരേഷ്, പി.എസ്.രഘുറാം, ജോസി സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/33wSZh9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages