കൊച്ചി: വരുമാനക്കുറവിന്റെ പേരിൽ തീവണ്ടികൾ റദ്ദാക്കാനൊരുങ്ങുന്ന റെയിൽവേ, പത്തുപൈസ വരുമാനമില്ലാതെ ‘വർക്ക്‌മെൻ സ്‌പെഷ്യൽ’ ഓടിക്കുന്നു. റെയിൽവേ ജീവനക്കാർക്ക് ജോലിക്കുവരാനും പോകാനുമാണ് ലോക്ഡൗണിൽ റെയിൽവേ പ്രത്യേക തീവണ്ടികൾ ഓടിച്ചുതുടങ്ങിയത്. നാഗർകോവിലിൽനിന്നുവരെ ഇത്തരം തീവണ്ടികൾ ദിവസേന ഒാടിക്കുന്നു. ജോലിക്കുപോകുന്ന സാധാരണക്കാരായ യാത്രക്കാരെ ഇതിൽ കയറ്റുകയുമില്ല.ലോക്ഡൗൺ തുടങ്ങിയതുമുതലാണ് ജീവനക്കാർക്ക് അവർ ജോലിചെയ്യുന്ന സ്റ്റേഷനുകളിലേക്കു വരാനും പോകാനും സൗകര്യമൊരുക്കി തീവണ്ടിയോടിച്ചു തുടങ്ങിയത്. ചുരുങ്ങിയത് രണ്ട് കോച്ചുകളും രണ്ട് പാഴ്‌സൽ കോച്ചുകളും എല്ലാ വണ്ടിയിലുമുണ്ടാകും. ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് കയറാം. ഇതിനായി ഒരു പരിശോധകൻ എല്ലാ തീവണ്ടികളിലുമുണ്ടാകും.ആവശ്യത്തിന് ആളുകളില്ലെന്നതിന്റെയും വരുമാനക്കുറവിന്റെയും പേരിൽ കേരളത്തിന്റെ രണ്ടു ജനശതാബ്ദിയും എറണാകുളം-തിരുവനന്തപുരം എക്സ്പ്രസും നിർത്താനൊരുങ്ങുകയാണ് റെയിൽവേ. ഇതിനായി ബോർഡ് നിർദേശം വന്നുകഴിഞ്ഞു. ദക്ഷിണറെയിൽവേ ഇത് ഉത്തരവായി ഇറക്കിയാൽ ഉടൻ ഈ തീവണ്ടി സർവീസുകൾ നിലയ്ക്കും. വർക്ക്‌മെൻ സ്പെഷ്യലിൽനിന്ന് ഒരു വരുമാനവും ലഭിക്കില്ലെങ്കിലും റെയിൽവേ ഈ വണ്ടി ഓടിക്കുന്നുണ്ട്. ഈ തീവണ്ടികളിൽ കൂടുതൽ കോച്ചുകൾ ഘടിപ്പിച്ചാൽ സാധാരണക്കാരായ യാത്രക്കാർക്ക് സൗകര്യമാവുകയും റെയിൽവേക്ക് വരുമാനം ലഭിക്കുകയും ചെയ്യും.
from mathrubhumi.latestnews.rssfeed https://ift.tt/3mdcx2g
via
IFTTT
No comments:
Post a Comment