കള്ളംപറഞ്ഞാൽ പെടും; ബിനീഷിന്റെ സിനിമാ ബന്ധങ്ങളിലേക്കു കടന്നില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 10, 2020

കള്ളംപറഞ്ഞാൽ പെടും; ബിനീഷിന്റെ സിനിമാ ബന്ധങ്ങളിലേക്കു കടന്നില്ല

കൊച്ചി: ചോദ്യമുറിയിലേക്കു കയറിയപ്പോഴുള്ള ആവേശവും ആത്മവിശ്വാസവും ആദ്യ മണിക്കൂറുകളിൽത്തന്നെ ബിനീഷിൽനിന്ന് ചോർന്നുപോയി. പണമിടപാടിന്റെ രേഖകളിൽ നിന്നായിരുന്നു ചോദ്യങ്ങളിലേറെയും. പലപ്പോഴും കൃത്യമായ മറുപടികളില്ലായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയമമനുസരിച്ച് മൊഴി രേഖാമൂലം എടുക്കുന്നത് പിന്നീട് കള്ളമെന്നു തെളിഞ്ഞാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പും ചോദ്യംചെയ്യലിനു മുന്പുതന്നെ അന്വേഷണസംഘം ബിനീഷിനോടു പറഞ്ഞിരുന്നു. സിനിമയിലേക്കോ മയക്കുമരുന്നു കേസ് ബന്ധങ്ങളിലേക്കോ കടക്കാതെ സ്വർണക്കടത്ത് കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളായിരുന്നു ഏറെയും. ഏറെ ആത്മവിശ്വാസത്തോടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചതിലും രണ്ടുമണിക്കൂർ മുന്നേ ബിനീഷ് കോടിയേരി എത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള സെക്ഷൻ 50 അനുസരിച്ചുള്ള മൊഴിയാണ് ബിനീഷിൽനിന്ന് എടുത്തത്. കോടതിയിൽ തെളിവുമൂല്യമുള്ളതാണ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ നൽകുന്ന ഈ മൊഴി. പിന്നീട് മാറ്റിപ്പറയാനാകില്ല. ബിനീഷിനോട് ചോദിക്കുന്നതെല്ലാം കംപ്യൂട്ടറിൽ ടൈപ്പ് ചെയ്ത് രേഖപ്പെടുത്തുകയാണു ചെയ്തത്. ഓരോ ചോദ്യവും ഉത്തരവും ബിനീഷിനെ കാണിച്ച് ഒടുവിൽ ഒപ്പുവെച്ച് വാങ്ങുകയായിരുന്നു. ഈ രേഖ അന്വേഷണസംഘം ആവശ്യമെന്നു തോന്നുമ്പോൾ കോടതിയിൽ നൽകും. Content Highlights:Enforcement questioning, Binish Kodiyeri


from mathrubhumi.latestnews.rssfeed https://ift.tt/3bJGy5d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages