കോഴിക്കോട് : കരിപ്പൂരില്‍ സ്വര്‍ണ കടത്തിന് സഹായിച്ചവര്‍ ഒരേ ഏജന്‍സിയിലെ അംഗങ്ങളാണെന്നു അന്വേഷണത്തില്‍ കണ്ടെത്തി. യു ഡി എസ് എന്ന ഏജന്‍സിയിലെ ജീവനക്കാരാണ് എല്ലാവരും. സ്വര്‍ണം കടത്തിയതിന് പ്രതിഫലമായി 12.6 ലക്ഷം രൂപ സൂപ്പര്‍വൈസര്‍ കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
ഇവര്‍ ഇതിനു മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ട്. 20 തവണയോളം. ആകെ 30 കിലോയോളം സ്വര്‍ണം കടത്തി. കൊണ്ടോട്ടി സ്വദേശി ജലീല്‍, തേഞ്ഞിപ്പലം സ്വദേശി അബ്ദുള്‍ സലാം, ഈര്‍ങ്ങാട്ടിരി സ്വദേശി പ്രഭാത് വെള്ളൂര്‍ സ്വദേശി മുഹമ്മദ്, സാബിഖ് എന്നിവരാണ് കേസില്‍ പോലീസിന്റെ പിടിയിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു.
വിമാനത്താവളത്തില്‍ എത്തുന്ന ആളുകളുടെ പക്കല്‍ നിന്നും സ്വര്‍ണം കൈപറ്റി കൈ മാറിയിരുന്നത് ഇവരാണ്. വിമാനത്താവളത്തിലെ ശുചീകരണ വിഭാഗത്തിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഇവരുടെ സൂപ്പര്‍വൈസര്‍ ആയ ജലീലിന്റെ പക്കല്‍ നിന്നും 12 ലക്ഷം രൂപ കണ്ടെത്തി.
ജലീലിനെ സഹായിച്ചത് മറ്റൊരു സൂപ്പര്‍വൈസറായ സലാമാണ്. പ്രഭാത് , സാബിഖ് എന്നീവരാണ് നിസാറുമായി ജലീലിനെ ബന്ധപ്പെടുത്തിയത്. സ്വര്‍ണ്ണമെത്തിച്ചത് ദോഹയില്‍ നിന്നാണ്. രണ്ട് യാത്രക്കാര്‍. ടോയ്‌ലറ്റില്‍ വെച്ച സ്വര്‍ണ്ണമെടുത്ത് കാറില്‍ കൊണ്ട് വന്ന് നിസാറിന് കൈമാറിയത് ജലീലും സലാമും ആയിരുന്നു.
from mangalam.com https://ift.tt/3h8QOFf
via IFTTT
No comments:
Post a Comment