ബെംഗളൂരു : ലഹരി മരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാനിക്കെതിരെ വിവരങ്ങള്‍ നല്‍കിയത് നടിയുടെ സുഹൃത്തും ആര്‍ക്കിടെക്ടുമായ രാഹുല്‍ ഷെട്ടി. രാഹുല്‍ ഷെട്ടി അറസ്റ്റിലായതിനു പിന്നാലെ സമന്‍സ് അയച്ചിരുന്നെങ്കിലും നടി ചോദ്യം ചെയ്യലിനു ഹാജരായിരുന്നില്ല. തെളിവുകള്‍ നശിപ്പിക്കാതിരിക്കാനാണ് നടിയുടെ വീട്ടില്‍ അപ്രതീക്ഷിതമായി റെയ്ഡ് നടത്തിയത്.
സഞ്ജനയുടെ ഫ്‌ളാറ്റില്‍ ഇന്നലെ രാവിലെ 6.30നു അന്വേഷണസംഘം എത്തി റെയ്ഡ് നടത്തി. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരോടു നടി തട്ടിക്കയറുകയും ചെയ്തു. തുടര്‍ന്ന്, നടിയുടെ ആവശ്യപ്രകാരം അഭിഭാഷകന്‍ എത്തിയതിനു ശേഷമായിരുന്നു റെയ്ഡ്. നിശാപാര്‍ട്ടികളിലേക്ക് സിനിമാ താരങ്ങളെ എത്തിക്കുന്നതിനു പുറമേ രാഹുല്‍, ലഹരി ഇടപാടു നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സഞ്ജനയുടെ പേരിലുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ പാര്‍ട്ണറും മംഗളൂരു സ്വദേശിയുമായ പൃഥ്വി ഷെട്ടി, മറ്റൊരു യുവ ഡോക്ടര്‍ എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. അതേ സമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്.
രാവിലെ 11 വരെ സഞ്ജനയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ലാപ്‌ടോപും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കുകളുമാണ് പിടിച്ചെടുത്തത്. കേസ് ബലപ്പെടുത്തുന്ന തെളിവുകള്‍ ഇവയില്‍ നിന്നു ലഭിച്ചതായി സിസിബി ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
from mangalam.com https://ift.tt/2ZgQMVp
via IFTTT
No comments:
Post a Comment