ചിന്നക്കനാലില്‍ കയ്യേറ്റ ഭൂമിക്ക് പാട്ടക്കരാര്‍; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 3, 2020

ചിന്നക്കനാലില്‍ കയ്യേറ്റ ഭൂമിക്ക് പാട്ടക്കരാര്‍; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: ചിന്നക്കനാലിൽ കയ്യേറ്റ ഭൂമിക്ക് 20 വർഷത്തേക്ക് ഏലക്കുത്തക പാട്ടക്കരാർ നൽകിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തു. കുമളി അസിസ്ന്റന്റ് കാർഡമം ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ ഹാരിസ് ഇബ്രാഹിം, ക്ലർക്ക് ബാലമുരുകൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ചിന്നക്കനാൽ വില്ലേജിൽ സിമന്റുപാലത്തുള്ള സർവ്വേ നമ്പർ 34/1ൽ ഉൾപ്പെട്ട നാല് ഏക്കർ സർക്കാർ ഭൂമിക്കാണ് കുമളിയിലെ അസി. കാർഡമം സെറ്റിൽമെന്റ് ഓഫീസിൽനിന്ന് ചട്ടവിരുദ്ധമായി പാട്ടക്കരാർ നൽകിയത്. കഴിഞ്ഞ ജൂലായ് ഒമ്പതിനാണ് 20 വർഷത്തേക്ക് ഉദ്യോഗസ്ഥർ കരാർ എഴുതിയത്. ചിന്നക്കനാൽ സ്വദേശിയായ പ്ലാക്കാഡ് തോമസ് കുരുവിള എന്നയാൾക്കാണ് ഏക്കറിന് 5000 രൂപ നിരക്കിൽ അനധികൃതമായി പാട്ടക്കരാർ നൽകിയത്. ജില്ലാ കളക്ടർ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം കൈയേറ്റ ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിച്ചിരുന്നു. തുടർന്നാണ് കരാർ നൽകിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയിലേക്ക് നീങ്ങിയത്. ഓഫീസ് കേന്ദ്രീകരിച്ച് അടുത്തിടെ നടന്ന മറ്റുനടപടികളും അധികൃതർ പരിശോധിച്ച് വരുകയാണ്. ചിന്നക്കനാൽ മേഖലയിലെ ഭൂമി കയ്യേറ്റങ്ങൾക്കെതിരേ ദിവസങ്ങളായി റവന്യൂ ഉദ്യോഗസ്ഥർ കർശന നടപടികളാണ് സ്വീകരിക്കുന്നത്. content highlights:chinnakanal land encroachment, two officers suspended


from mathrubhumi.latestnews.rssfeed https://ift.tt/3hXoFCj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages