ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റുകളിൽ 182 ലും പാർട്ടി വിജയിക്കുമെന്ന് അവകാശപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ സി.ആർ.പാട്ടീൽ. ഒരു സീറ്റ് നഷ്ടപ്പെട്ടാൽ താൻ രാജിവെക്കുമെന്നും സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ ഗുജറാത്തുകാരനല്ലാത്ത അധ്യക്ഷനായ പാട്ടീൽ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു സി.ആർ.പാട്ടീലിന്റെ അവകാശവാദം. മഹാരാഷ്ട്രയിലാണ് താൻ ജനിച്ചതെങ്കിലും ജീവിച്ചത് ഗുജറാത്തിലാണ്. അതുകൊണ്ട് തന്നെ ഞാൻ ഗുജറാത്തുകാരനാണെന്നും പാട്ടീൽ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു തവണ 26-ൽ 26 സീറ്റുകളും ഞങ്ങൾ നേടിയിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് വിധാൻ സഭയിലും അങ്ങനെ വിജയിച്ചുകൂടാ..? അതും സാധ്യമാണ്. അത്തരമൊരു ലക്ഷ്യം നേടാൻ ആരും ധൈര്യപ്പെട്ടിട്ടില്ല. എന്നാൽ ഞാൻ ആ ലക്ഷ്യം നേടാൻ പദ്ധതിയിട്ടിരിക്കുകയാണ്. പാർട്ടി പ്രവർത്തകരുടെ പിന്തുണയോടെ മുന്നോട്ടുപോകുകയാണ്. ഭൂരിപക്ഷം ഒരു വോട്ടാണെങ്കിലും പ്രശ്നമല്ല പാട്ടീൽ പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറിയത് സംബന്ധിച്ച ചോദ്യത്തിന് പാട്ടീലിന്റെ മറുപടി ഇതായിരുന്നു.കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുന്നത് അവരുടെ മെച്ചപ്പെട്ട ഭാവിക്കാണ്. കോൺഗ്രസിൽ അവർക്ക് ഭാവിയില്ലെന്ന് തിരിച്ചറിഞ്ഞ് വലിയ റിസ്ക് ഏറ്റെടുത്തുകൊണ്ടാണ് അവർ ബിജെപിക്കൊപ്പം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Gmse6U
via
IFTTT
No comments:
Post a Comment