ന്യൂഡൽഹി: ഇന്ത്യാ- ചൈന അതിർത്തി തർക്കങ്ങൾ നയതന്ത്ര മാർഗങ്ങളിൽ കൂടി മാത്രമേ പരിഹരിക്കാൻ സാധിക്കൂവെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇരുരാജ്യങ്ങളും പരസ്പര ധാരണയിലെത്തേണ്ടത് ലോകത്തിന്റെകൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിലെ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ചൈനയുമായി കരാറുകളും ധാരണകളുമുണ്ട്. അവ പാലിക്കാൻ ഇരുകൂട്ടരും ബാധ്യസ്ഥരാണെന്നും ജയശങ്കർ പറഞ്ഞു. നയതന്ത്രതലത്തിലാണ് ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്ന പൂർണബോധ്യം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തിയിലെ നിലവിലെസാഹചര്യങ്ങളെ താൻ വിലകുറച്ച് കാണുന്നില്ലെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. അതിർത്തിയിൽ എന്താണോ സംഭവിക്കുന്നത് അത് ബന്ധങ്ങളെ ബാധിക്കുമെന്നതാണ് യാഥാർഥ്യമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:India-China Row Must Be Solved Through Diplomacy: S Jaishankar
from mathrubhumi.latestnews.rssfeed https://ift.tt/2F52uey
via
IFTTT
No comments:
Post a Comment