കറുകച്ചാൽ: മകന്റെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ശാന്തിപുരം റൈട്ടൻകുന്ന് ചക്കുങ്കൽ ജോൺ തോമസ് ( കൊച്ചുട്ടി -65 ) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ജോസി ജോണിനെ ( 37 ) കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു. റബർ ടാപ്പിങ് തൊഴിലാളിയായിരുന്നു ജോൺ . ഇരുവൃക്കകളും തകരാറിലായതോടെ മൂന്ന് വർഷമായി ഡയാലിസിസ് ചെയ്താണ് കഴിഞ്ഞിരുന്നത്. ഞായറാഴ്ച രാവിലെ 11 നായിരുന്നു മകന്റെ ക്രൂരമായ മർദനത്തിന് ഇരയായത്. കട്ടിലിൽ നിന്ന് വലിച്ച് നിലത്തിട്ട് ചവിട്ടുകയായിരുന്നു. മദ്യപിച്ചെത്തിയ ജോസി അച്ഛനെയും തടയാനെത്തിയ അമ്മ അന്നമ്മയെയും ക്രൂരമായി മർദിച്ചെന്നാണ് കേസ്. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരണം. തോമസിന്റെ ആറ് വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. അയൽവാസികളും ബന്ധുക്കളും ചേർന്നാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2Z59rno
via
IFTTT
No comments:
Post a Comment