6000 കന്നുകാലികളുമായി പുറപ്പെട്ട ജാപ്പനീസ് കപ്പൽ നടുക്കടലിൽ മുങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 3, 2020

6000 കന്നുകാലികളുമായി പുറപ്പെട്ട ജാപ്പനീസ് കപ്പൽ നടുക്കടലിൽ മുങ്ങി

ടോക്യോ: 43 ജീവനക്കാരും ആറായിരത്തോളം കന്നുകാലികളുമായി ന്യൂസീലൻഡിൽ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട ജാപ്പനീസ് ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടു. ബുധനാഴ്ച രാത്രിയോടെ ശക്തമായ കാറ്റിനെത്തുടർന്ന് തെക്കൻ ചൈനക്കടലിൽ വെച്ച് കപ്പലിന്റെ എൻജിൻ തകരാറിലാവുകയും മുങ്ങുകയുമായിരുന്നു. ഫിലിപ്പീൻസ് സ്വദേശിയായ ഒരു ജീവനക്കാരനെ മാത്രമേ ജാപ്പനീസ് തീരസേനയ്ക്ക് രക്ഷപ്പെടുത്താൻ സാധിച്ചിട്ടുള്ളൂ. 45-കാരനായ സെറെനോ എഡ്വാറൊഡോയാണ് രക്ഷപ്പെട്ടത്. മേസാക് ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് അപകടത്തിലേക്ക് നയിച്ചത്. എൻജിൻ തകരാറിലായതോടെ ലൈഫ് ജാക്കറ്റ് ധരിക്കാൻ എല്ലാവർക്കും നിർദേശം ലഭിച്ചിരുന്നെന്നും എന്നാൽ, വെള്ളത്തിൽ ചാടിയശേഷം ആരെയും കണ്ടില്ലെന്നും സെറെനോ പറഞ്ഞു. മൂന്നു കപ്പലുകളും അഞ്ച് വിമാനങ്ങളും നീന്തൽവിദഗ്ധരും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കപ്പലിലുണ്ടായിരുന്ന 39 ജീവനക്കാരും ഫിലിപ്പീൻസിൽനിന്നുള്ളവരാണ്. ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നാണ് ബാക്കിയുള്ളവർ.


from mathrubhumi.latestnews.rssfeed https://ift.tt/3lRsFq3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages