ഒരുവര്‍ഷമായി ഫെയ്സ്ബുക്ക് ഉപയോഗിക്കാറില്ല: പിന്നെ എന്തിന് വിലക്കെന്ന് വിവാദ ബിജെപി എംഎല്‍എ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 3, 2020

ഒരുവര്‍ഷമായി ഫെയ്സ്ബുക്ക് ഉപയോഗിക്കാറില്ല: പിന്നെ എന്തിന് വിലക്കെന്ന് വിവാദ ബിജെപി എംഎല്‍എ

ഹൈദരാബാദ്: വിദ്വേഷ ഉള്ളടക്കങ്ങളുടെ പേരിൽ തനിക്ക് ഫെയ്സ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയത് കോൺഗ്രസിന്റെ സമ്മർദ്ദം മൂലമാണെന്ന് വിവാദ ബിജെപി എംഎൽഎ രാജാ സിങ്. താൻ ഒരുവർഷത്തിലേറെയായി ഫെയ്സ്ബുക്കിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഫെയ്സ്ബുക്ക് പക്ഷപാതരഹിതമായി പ്രവർത്തിക്കുന്ന ഒരു വേദിയാണ്. താനുമായി ബന്ധപ്പെട്ട സംഭവങ്ങളെ ബിജെപിയുമായി ബന്ധിപ്പിക്കരുതെന്നും എല്ലാ നിയമങ്ങളും പാലിച്ച് പ്രവർത്തിക്കാമെന്ന ഉറപ്പ് നൽകി പുതിയ അക്കൗണ്ടു തുറക്കാൻ അനുവാദം തേടി ഫെയ്സ്ബുക്കിന് കത്ത് അയയ്ക്കുമെന്നും രാജാ സിങ് പറയുന്നു. ഫെയ്സ്ബുക്കിൽ ഔദ്യോഗിക അക്കൗണ്ട് തുറക്കാൻ അനുവാദം തേടി അവർക്ക് കത്തയയ്ക്കും. അതുപയോഗിക്കാൻ പാലിക്കേണ്ട എല്ലാ നിബന്ധനകളും നിയമങ്ങളും ഞാൻ പാലിക്കും- രാജാ സിങ് പറഞ്ഞു. 2019 മുതൽ തനിക്ക് ഫെയ്സ്ബുക്ക് അക്കൗണ്ടില്ല. ഇപ്പോൾ വിലക്ക് കൊണ്ടുവരാൻ കാരണമായ അക്കൗണ്ട് തന്റെ അണികൾ ഉണ്ടാക്കിയതാണെന്നും അദ്ദേഹം പറയുന്നു. തന്റെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്ന് 2018 ഒക്ടോബർ എട്ടിന് താൻ ഹൈദരാബാദ് പോലീസിന് പരാതി നൽകിയിരുന്നു.തുടർന്ന് മറ്റൊരു പേജ് ഉണ്ടാക്കിയെങ്കിലും 2019 ഏപ്രിലിൽ ഡിലീറ്റ് ചെയ്തു. അന്നുമുതൽ തനിക്ക് ഫെയ്സ്ബുക്കിൽ അക്കൗണ്ടില്ലെന്നും അതിനാൽ തനിക്ക് വിലക്ക് ഏർപ്പെടുത്തേണ്ട പ്രശ്നം ഉദിക്കുന്നില്ലെന്നും അദ്ദഹം പറഞ്ഞു. ഫെയ്സ്ബുക്ക് കോൺഗ്രസിന്റെ സമ്മർദ്ദങ്ങൾക്കനുസരിച്ചാണോ പ്രവർത്തിക്കുന്നതെന്നും രാജാ സിങ് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുംം ബിജെപിക്കുമെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.എം.ഐ.എം നേതാവ് അസദുദീൻ ഒവൈസിയും നിരന്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. അവരുടെ അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിച്ച് നീക്കം ചെയ്യണമെന്നും രാജാസിങ് ആവശ്യപ്പെട്ടു. അക്രമവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാട്ടിയാണ് ഫെയ്സ്ബുക്ക് രാജാസിങ്ങിന് വിലക്ക് കൊണ്ടുവന്നത്. ഇൻസറ്റഗ്രാമിലടക്കമാണ് വിലക്ക്. ഭാവിയിൽ പുതിയ അക്കൗണ്ടുകൾ തുറക്കുന്നത് തടയാൻ ഇദ്ദേഹത്തെ അപകടകാരിയായി വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. Content Highlights:Not On Facebook, How Can I Be Banned, Asks BJP MLA Raja Singh


from mathrubhumi.latestnews.rssfeed https://ift.tt/2DsDTQF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages