ന്യൂഡല്‍ഹി: ലൈംഗികാരോപണ വിവാദത്തില്‍ അനുരാഗ് കശ്യപിന് കൂടുതല്‍ താരങ്ങളുടെ പിന്തുണ. സംവിധായകന്‍ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നടി പായല്‍ ഘോഷ് എത്തിയത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. വിവാദങ്ങള്‍ക്കിടയില്‍ നടിമാരായ റിച്ച ഛദ്ദ, ഹുമ ഖുറേഷി എന്നിവരുടെ പേരുകളും വന്നിരുന്നു.
നടിമാരായ റിച്ചയും ഹുമയും അടക്കമുള്ള നടിമാര്‍ തന്റെ ഇംഗിതത്തിന് വഴങ്ങിയെന്ന് അനുരാഗ് പറഞ്ഞതായും പായല്‍ വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്കുമിടയാക്കി. ഇതിനെതിരെ നടി ഹുമ രംഗത്തു വന്നിരിക്കുകയാണ്. പായലിന്റെ ്രപസ്താവനയ്‌ക്കെതിരേ അനുരാഗിന്റെ മുന്‍ഭാര്യ കല്‍ക്കിയടക്കമുള്ളവര്‍, അനുരാഗിനെ പിന്തുണച്ച് എത്തുകയും ചെയ്തു.
വിവാദങ്ങള്‍ക്കിടയിലേക്ക് അനാവശ്യമായി പേരു വലിച്ചിഴച്ചതിന് പായലിനെതിരേ നിയമനടപടിക്ക് പോകുമെന്ന് റിച്ച പറഞ്ഞു. ' അനുരാഗ് തനിക്ക് അടുത്ത സുഹൃത്താണ്. അദ്ദേഹം മികച്ച ഒരു സംവിധായകനുമാണ്. ആരോടെങ്കിലും അദ്ദേഹം മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അവര്‍ അധികൃതരെയോ പൊലീസിനെയോ അറിയിക്കണം. സമൂഹമാധ്യമങ്ങളിലെ അടിപിടിയിലും വിചാരണകളിലും പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തതു കൊണ്ടാണ് ഞാന്‍ ഇതുവരെ പ്രതികരിക്കാതിരുന്നത്. ഈ ബഹളങ്ങളിലേക്ക് എന്റെ പേര് വലിച്ചിഴച്ചതില്‍ ദേഷ്യമുണ്ട്. എന്റെ കാര്യത്തില്‍ മാത്രമല്ല വര്‍ഷങ്ങളായി ഒരോ സ്ത്രീയും കഠിനാധ്വാനത്തിലൂടെയും പോരാട്ടത്തിലൂടെയും നേടിയെടുത്തത് കേവലം ജോലിസ്ഥലത്തെ വിവാദങ്ങള്‍ മാത്രമായി അവസാനിക്കുന്നതിലാണ് ദേഷ്യം തോന്നുന്നത്' ഹുമ കുറിച്ചു.
from mangalam.com https://ift.tt/33Oxusg
via IFTTT
No comments:
Post a Comment