തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്നതിനിടെ കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്ത വകയില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടം. കഴിഞ്ഞ ആറ് മാസത്തിനിടെ വെറും 5 പ്രാവശ്യം മാത്രം പറന്ന ഹെലികോപ്റ്ററിന് വേണ്ടി സര്‍ക്കാര്‍ വാടക നല്‍കേണ്ടി വരുന്നത് 10 കോടിയില്‍ അധികം രൂപ.
വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിട്ടും ഹെലിക്കോപ്റ്റര്‍ വാടകയുടെ വിവരങ്ങള്‍ പൊലീസ് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ അനുമതി നല്‍കി ധനകാര്യ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം പതിനെട്ട് ശതമാനം ജിഎസ്ടി കൂടി ഉള്‍പ്പെടുത്തി 1 കോടി എഴുപത് ലക്ഷത്തി അറുപത്തി മൂവായിരം രൂപ ആയിരുന്നു അനുവദിച്ച തുക. ഒരു മാസം 20 മണിക്കൂര്‍ പറക്കാനാണ് ഈ തുക. പറന്നാലും പറന്നില്ലെങ്കിലും ഈ തുക ഡല്‍ഹി ആസ്ഥാനമായ പവന്‍ ഹാന്‍സ് എന്ന കമ്പനിക്ക് നല്‍കണം. ആദ്യ ഗഡു നല്‍കിയതിനെ തുടര്‍ന്നാണ് മാര്‍ച്ച് മാസത്തില്‍ ഹെലികോപ്റ്റര്‍ എത്തിയത്.
എന്നാല്‍ പെട്ടിമുടി ഉള്‍പ്പടെയുള്ള ദുരന്തം ഉണ്ടായപ്പോള്‍ ഹെലിക്കോപ്റ്റര്‍ പ്രയോജനം ചെയ്തില്ല. മാത്രമല്ല ആദ്യ പരിശീലന പറക്കലില്‍ തന്നെ ഹെലിക്കോപ്റ്ററില്‍ നിന്നുള്ള വനമേഖലയിലെ നിരീക്ഷണം പ്രായോഗികം അല്ലെന്നും തെളിഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വാടക കണക്കാക്കിയാല്‍ പത്ത് കോടി ഇരുപത്തിമൂന്ന് ലക്ഷത്തി എഴുപത്തിയാറായിരത്തി എണ്ണൂറ് രൂപയാണ് സര്‍ക്കാര്‍ പവന്‍ ഹന്‍സിന് നല്‍കേണ്ടി വരുന്നത്. ഇങ്ങനെ ആണെങ്കില്‍ ഒരു വര്‍ഷം കൊണ്ട് 20 കോടി നാല്പത്തിയേഴ് ലക്ഷത്തി അമ്പതിമൂവായിരത്തി അറനൂറ് രൂപ ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ മാത്രം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കേണ്ടി വരും.
from mangalam.com https://ift.tt/2RPxpPj
via IFTTT
No comments:
Post a Comment