ന്യൂഡൽഹി: അതിർത്തിവിഷയത്തിൽ ചൈനയുമായി നടത്തിയ ചർച്ചകളെക്കുറിച്ച് ജനങ്ങളിൽ ആത്മവിശ്വാസമുണ്ടാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനോടും കോൺഗ്രസ് ആവശ്യപ്പെട്ടു. സുപ്രധാന വിഷയത്തിൽ രാജ്യത്തിന് ആത്മവിശ്വാസം നൽകേണ്ടത് 'രാജധർമ'മാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല പറഞ്ഞു. തുടർച്ചയായി നടത്തിയ ചർച്ചയുടെ ഫലങ്ങൾ ജനങ്ങൾക്കറിയണം. ചൈനീസ് അതിക്രമം അടിച്ചമർത്താനായെന്ന് എങ്ങനെ ഉറപ്പിക്കാനാവുമെന്നും ട്വിറ്ററിലിട്ട വീഡിയോയിൽ അദ്ദേഹം ചോദിച്ചു. ഇരുരാജ്യത്തെയും പ്രതിരോധമന്ത്രിമാർ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കോൺഗ്രസ് ആവശ്യമുന്നയിച്ചത്. Content Highlights:India - China Congress
from mathrubhumi.latestnews.rssfeed https://ift.tt/3h7gySe
via
IFTTT
No comments:
Post a Comment