ശ്രീനഗർ: ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹീദീൻ വടക്കൻ കശ്മീരിൽ വീണ്ടും സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നതായി സുരക്ഷാസേന. വെള്ളിയാഴ്ച ബാരാമുള ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദീനുമായി ബന്ധമുള്ള മൂന്നു ഭീകരർ കൊല്ലപ്പെട്ടിരുന്നു. "വളരെക്കാലത്തിനുശേഷമാണ് ഹിസ്ബുൾ ഭീകരർ വടക്കൻ കശ്മീരിൽ കൊല്ലപ്പെടുന്നത്. വടക്കൻ കശ്മീരിൽ അവരുടെ പ്രവർത്തനം വളരെക്കുറവാണ്. ഇവിടെ താവളം പുനഃസ്ഥാപിക്കാൻ അവർ ശ്രമിക്കുകയാണെന്നു കരുതുന്നു”- രാഷ്ട്രീയ റൈഫിൾസ് ബ്രിഗേഡിയർ എൻ.കെ. മിശ്ര പറഞ്ഞു. എല്ലാ വെല്ലുവിളികളെയും നേരിടാൻ സുരക്ഷാസേന സജ്ജമാണെന്നും ആയുധമുപേക്ഷിച്ച് കീഴടങ്ങാനാഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്നുവെന്നും മിശ്ര പറഞ്ഞു. വെള്ളിയാഴ്ച ജില്ലയിലെ യെദ്ദിപ്പോറ മേഖലയിലെ പഠാനിലെ വീട്ടിൽ കുട്ടികളടക്കം 12 പേരെ ബന്ദികളാക്കി ഒളിച്ചിരുന്ന ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. റാവത്പോര സ്വദേശിയായ ഷഫ്കത് അവി ഖാൻ, ബാരാമുള സ്വദേശി ഹനൻ ബിലാൽ സോഫി എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നാമത്തെ ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഡി.ഐ.ജി. മുഹമ്മദ് സുലൈമാൻ ചൗധരി പറഞ്ഞു. Content Highlights:Jammu and Kashmir Hizbul terrorists
from mathrubhumi.latestnews.rssfeed https://ift.tt/3jPMOuP
via
IFTTT
No comments:
Post a Comment