മെസ്സി തുടരും..ബാഴ്‌സയില്‍ തുടരുമെന്ന് മെസ്സിയുടെ പ്രഖ്യാപനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 4, 2020

മെസ്സി തുടരും..ബാഴ്‌സയില്‍ തുടരുമെന്ന് മെസ്സിയുടെ പ്രഖ്യാപനം

മഡ്രിഡ്: അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കും വിരാമം. സൂപ്പർ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽ തുടരും. കരാർ കഴിയുന്നത് വരെ ക്ലബ്ബിൽ തുടരുമെന്ന് താരം പ്രഖ്യാപിച്ചു. ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി നിലപാട് പ്രഖ്യാപിച്ചത്. മാനേജ്മെന്റിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയ താരം, ക്ലബ്ബിനോടുള്ള അഗാധമായ സ്നേഹവും വെളിപ്പെടുത്തി. തന്റെ പ്രിയപ്പെട്ട ക്ലബ്ബിനെ നിയമപോരാട്ടത്തിലേക്ക് വലിച്ചിഴക്കുന്നത് തടയുന്നതിനാണ് കരാർ അവസാനിക്കുന്ന 2021 ജൂൺ വരെ തുടരുമെന്ന് മെസ്സി പ്രഖ്യാപിച്ചത്. ഫ്രീ ട്രാൻസ്ഫറായി വിട്ടുപോകാൻ താരത്തെ അനുവദിക്കില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കിയിരുന്നു. 6000 കോടിയോളം വരുന്ന റിലീസിങ് ക്ലോസ് തുക നൽകി മെസ്സിയെ സ്വന്തമാക്കാൻ ക്ലബ്ബുകൾക്ക് കഴിയാതിരുന്നതും പുതിയ തീരുമാനത്തെ സ്വാധീനിച്ചു. ഓഗസ്റ്റ് അവസാന വാരത്തിലാണ്, 16 സീസണുകളിലായി കളിക്കുന്ന ബാഴ്സ വിടുമെന്ന് മെസ്സി പ്രഖ്യാപിച്ചത്. കരാർ പ്രകാരം ഓരോ സീസണിന്റെ അവസാനത്തിലും ഫ്രീ ട്രാൻസ്ഫറായി ക്ലബ്ബ് വിടാൻ മെസ്സിക്ക് കഴിയുമായിരുന്നു. എന്നാൽ ജൂൺ 10നകം ഇക്കാര്യം ക്ലബ്ബിനെ അറിയിക്കണമായിരുന്നു. ഈ വ്യവസ്ഥ മെസ്സിക്ക് പാലിക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബാഴ്സയും ലാലിഗയും റിലീസിങ് ക്ലോസ് തുകയിൽ മുറുകെപിടിച്ചതും താരത്തെ നിലനിർത്തുന്നതും. Content Highlight: Messi to stay at Barcelona


from mathrubhumi.latestnews.rssfeed https://ift.tt/3jOrDJC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages