രാഗിണി ദ്വിവേദിയെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചപ്പോൾ ബെംഗളൂരു: മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. യെലഹങ്കയിലെ വീട്ടിൽ റെയ്ഡിനു പിന്നാലെയാണ് ചോദ്യംചെയ്യലിനുശേഷം അറസ്റ്റ്. അതിനിടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) അറസ്റ്റുചെയ്ത നടി അനിഘ, എറണാകുളം സ്വദേശി മുഹമ്മദ് അനൂപ് എന്നിവരുടെ മൊഴിയിൽ കണ്ണൂർ സ്വദേശി ജിംറീൻ അഷിയുടെ പേരുവന്നതോടെ കേസിൽ മറ്റൊരു മലയാളി ബന്ധമായി. സിനിമാ മേഖലയിലേക്ക് മയക്കുമരുന്ന് എത്തിക്കാൻ അനിഘയെ പരിചയപ്പെടുത്തിയത് ജിംറീൻ ആണെന്നാണ് അനൂപ് പറഞ്ഞത്. രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ഇവർ വീട്ടിൽ പാർട്ടി നടത്തി ലഹരിമരുന്ന് വിതരണം ചെയ്തതിന് തെളിവു ലഭിച്ചതായി ജോയന്റ് പോലീസ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. 'കാണ്ഡഹാർ' എന്ന മലയാള സിനിമയിൽ രാഗിണി അഭിനയിച്ചിട്ടുണ്ട്. നടി സഞ്ജന ഗൽറാണിയെയും ചോദ്യംചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ സഹായി രാഹുലിനെ വ്യാഴാഴ്ച രാത്രി അറസ്റ്റുചെയ്തിരുന്നു. സീരിയൽ നടി അനിഘയാണ് സിനിമാ മേഖലയിൽ മയക്കുമരുന്നെത്തിച്ചത്. ഇവരുടെ ഡയറിയിൽനിന്നും മൊഴിയിൽനിന്നും സിനിമാ താരങ്ങളെപ്പറ്റിയും വി.ഐ.പി.മാരുടെ മക്കളെപ്പറ്റിയും വിവരങ്ങൾ കിട്ടിയിട്ടുണ്ട്. 12 പ്രമുഖർക്ക് ചോദ്യംചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകും. കല്യാൺ നഗറിലെ ഹോട്ടൽ റോയൽ സ്യൂട്ട് കേന്ദ്രീകരിച്ച് കോളേജ് വിദ്യാർഥികൾക്കും നിശാ പാർട്ടികൾക്കും ലഹരിമരുന്ന് എത്തിച്ചതായി മുഹമ്മദ് അനൂപ് മൊഴിനൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് കേസെടുത്ത് ഇയാളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും അന്വേഷിക്കും. ഇയാളുടെ ഫോണിൽനിന്ന് സ്വർണക്കടത്ത് കേസ് പ്രതി കെ.ടി. റമീസിന്റെ ഫോൺ നമ്പർ കിട്ടിയത് കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിനായി കൊച്ചിയിൽനിന്ന് കസ്റ്റംസ് സംഘമെത്തും. സാമ്പത്തികസഹായം നൽകിയവരെ ചോദ്യംചെയ്യും. ഹോട്ടൽ വ്യവസായത്തിനായി സി.പി.എം. കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി സാമ്പത്തികസഹായം നൽകിയിട്ടുണ്ടെന്നു മൊഴിയിലുണ്ട്. അനിഘയുടെ ഫോൺ നമ്പർ തന്നത് ജിംറീൻ അഷിയാണെന്നാണ് അനൂപിന്റെ മൊഴി. അനിഘയുടെ മൊഴിയിൽ അനൂപിനെ പരിചയപ്പെടുത്തിയത് ജിംറീനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അനിഘ ജിംറീസ് എന്നാണ് പറഞ്ഞതെങ്കിലും ഒരേ ഫോൺ നമ്പറാണ്. വിദേശത്തുനിന്ന് എം.ഡി.എം.എ. ഗുളികകൾ എത്തിച്ച് വിദ്യാർഥികൾക്ക് വിതരണംചെയ്താണ് മയക്കുമരുന്ന് കച്ചവടത്തിലേക്കുവന്നത്. ഇതിനായി സുഹൃത്തായ, ഇപ്പോൾ അറസ്റ്റിലായ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനുമായി ബന്ധപ്പെട്ടുവെന്നാണ് അനൂപിന്റെ മൊഴി. Conten Highlight: film actress Ragini arrested in Bengaluru drugs case
from mathrubhumi.latestnews.rssfeed https://ift.tt/35agRcC
via
IFTTT
No comments:
Post a Comment