ഡോ.കഫീല്‍ ഖാന് അര്‍ദ്ധരാത്രി സ്വാതന്ത്ര്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 1, 2020

ഡോ.കഫീല്‍ ഖാന് അര്‍ദ്ധരാത്രി സ്വാതന്ത്ര്യം

മഥുര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമം (എന്‍.എസ്.എ) ചുമത്തി ഉത്തര്‍പ്രദേശ് പോലീസ് ജയിലിലടച്ചിരുന്ന ഡോ.കഫീല്‍ ഖാന് അര്‍ദ്ധരാത്രി ജയില്‍മോചനം. ഇന്നു പുലര്‍ച്ചെയോടെയാണ് ഡോ.ഖാനെ മഥുരയിലെ ജയിലില്‍ നിന്ന് വിട്ടയച്ചത്.

ഡോ. ഖാനെതിരെ എന്‍.എസ്.എ ചുമത്തി ജയിലിലടച്ചിരിക്കുന്നത് അന്യായമാണെന്നും ഉടന്‍ വിട്ടയക്കണമെന്നും അലഹബാദ് ഹൈക്കോടതി ഇന്നലെ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഡോക്ടറുടെ പ്രസംഗം ഒരു തരത്തിലുമുള്ള വിദ്വേഷമോ സംഘര്‍ഷമോ സൃഷ്ടിച്ചിട്ടില്ലെന്നും എന്‍.എസ്.എ ചുമത്തിയത് നിയമവിരുദ്ധമാണെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഡോ.കഫീലിന്റെ മാതാവ് നുസത്ത് പര്‍വീണ്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലായിരുന്നു കോടതിയുടെ ഇടപെടല്‍.
[IMG]
കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഡോ.കഫീലിനെ മോചിപ്പിക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതോടെ കോടതിയലക്ഷ്യവുമായി വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഡോ.കഫീലിന്റെ കുടുംബം മുന്നറിയിപ്പ് നല്‍കിയതോടെയാണ് അര്‍ദ്ധരാത്രിയില്‍ മോചനം നടക്കുന്നത്.

തന്റെ മകന്‍ ഒരിക്കലും രാജ്യത്തിനോ സമൂഹത്തിനോ എതിരെ പ്രവര്‍ത്തിക്കില്ലെന്നും അവന്‍ നല്ലവനാണെന്നും ഡോ.കഫീലിനെ സ്വീകരിക്കാന്‍ ജയിലിലേക്ക് പോകവേ മാതാവ് പറഞ്ഞു. ഏറെക്കാലത്തിനു ശേഷം എനിക്ക് മകനെ കാണാനും സ്പര്‍ശിക്കാനും കഴിയും. ഞാന്‍ ഏറെ സന്തുഷ്ടയാണ്. ഇന്ന് ഡോ.കഫീലിന്റെ ഭാര്യയുടെ ജന്മദിനവും കൂടിയാണ്. അവര്‍ക്ക് വേണ്ടി ഒരു കേക്കും താന്‍ കരുതിയിട്ടുണ്ടെന്നും മാതാവ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ വര്‍ഷം അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് ജനുവരി 29ന് അറസ്റ്റിലാകുന്നത്. ഈ കേസില്‍ ഫെബ്രുവരി 10ന് ജാമ്യം കിട്ടി പുറത്തിറങ്ങി രണ്ടു ദിവസത്തിനുള്ളില്‍ എന്‍.എസ്.എ ചുമത്തി വീണ്ടും അറസ്റ്റു ചെയ്യുകയായിരുന്നു.

ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണമടഞ്ഞതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഡോ.കഫീല്‍ ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായത്.



from mangalam.com https://ift.tt/2YWFh5q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages