ശിവശങ്കറിനും സ്വപ്നയ്ക്കുമെതിരേ വിജിലന്‍സ് അന്വേഷണവും ; ഐടി വകുപ്പിലെ നിയമനങ്ങള്‍, കണ്‍സള്‍ട്ടന്‍സി കരാറുകള്‍ എന്നിവ അന്വേഷിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 1, 2020

ശിവശങ്കറിനും സ്വപ്നയ്ക്കുമെതിരേ വിജിലന്‍സ് അന്വേഷണവും ; ഐടി വകുപ്പിലെ നിയമനങ്ങള്‍, കണ്‍സള്‍ട്ടന്‍സി കരാറുകള്‍ എന്നിവ അന്വേഷിക്കും

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, ഐടി വകുപ്പിനു കീഴില്‍ നിയമനം നേടിയ സ്വപ്‌ന സുരേഷ് എന്നിവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിനു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ (ഡി.ജി.പി.) അനുമതി. അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണത്തിനു നിയമതടസമില്ലെന്നാണു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.പി) സി. ശ്രീധരന്‍ നായരുടെ നിയമോപദേശം. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഇരുവര്‍ക്കുമെതിരേ അന്വേഷണമുണ്ടാകും.

ഐടി വകുപ്പിലെ നിയമനങ്ങള്‍, കണ്‍സള്‍ട്ടന്‍സി കരാറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളാകും അന്വേഷിക്കുക. സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ സ്വപ്‌നയും ശിവശങ്കറും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ ക്രിമിനല്‍ നടപടിച്ചട്ടം വകുപ്പ് 120 (ബി) നിലനില്‍ക്കുമെന്നാണു ഡി.ജി.പിയുടെ നിയമോപദേശം. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തും.

ശിവശങ്കര്‍ ചുമതല വഹിച്ച ഐടി വകുപ്പിലുള്‍പ്പെടെ നടത്തിയ നിയമനങ്ങള്‍, മദ്യവില്‍പനയ്ക്കായി തുടങ്ങിയ ബെവ്ക്യൂ ആപ്പ്, പമ്പാ ത്രിവേണിയിലെ മണലെടുപ്പ് തുടങ്ങിയവയില്‍ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയിലാണു വിജിലന്‍സ് അന്വേഷണാനുമതി തേടിയത്. മന്ത്രിമാര്‍, എം.എല്‍.എമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ ശിവശങ്കറെ വീണ്ടും ചോദ്യംചെയ്യാനിരിക്കെയാണു സര്‍ക്കാര്‍ തിരക്കിട്ട് നിയമോപദേശം തേടിയത്. വെള്ളിയാഴ്ച ലഭിച്ച ഫയല്‍ ഡി.ജി.പി. ഇന്നലെ നിയമോപദേശമടക്കം തിരികെനല്‍കി.

ഐടി വകുപ്പിലെ കെ.എസ്.ഐ.ടി.ഐ.എല്ലിനു കീഴിലെ സ്‌പേസ് പാര്‍ക്കില്‍ മാര്‍ക്കറ്റിങ് ലെയ്‌സണ്‍ ഓഫീസറായി നിയമനം നേടിയ സ്വപ്‌നയെ സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായതോടെ പിരിച്ചുവിട്ടിരുന്നു. സ്വര്‍ണക്കടത്തിലൂടെ കോടികള്‍ സമ്പാദിച്ചിട്ടും ഈ ജോലിക്കെത്തിയത് എന്തിനെന്നു പരിശോധിക്കും. െലെഫ് മിഷനുമായി ബന്ധപ്പെട്ടുള്ള ആരോപണത്തില്‍ പങ്കുണ്ടോ എന്നതും അന്വേഷണപരിധിയില്‍ വരും. ചട്ടങ്ങള്‍ പാലിക്കാതെ വിദേശ കണ്‍സള്‍ട്ടന്‍സികള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലെ നിയമനങ്ങള്‍ക്ക് അനുമതി നല്‍കിയതും ഇതുവഴി സര്‍ക്കാരിനു കോടികളുടെ നഷ്ടമുണ്ടായതും സംബന്ധിച്ച പരാതിയും നിലവിലുണ്ട്.



from mangalam.com https://ift.tt/2ER2Khw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages