അഹമ്മദാബാദ് : ബിജെപിക്കു 'പാലില്‍' പണി കൊടുത്ത് കോണ്‍ഗ്രസ്... അമുല്‍ ഡയറി തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയാണ് കോണ്‍ഗ്രസ് ബിജെപിക്ക് പണി കൊടുത്തിരിക്കുന്നത്. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ശനിയാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
ഗുജറാത്തിലെ ഡയറക്ടര്‍ ബോര്‍ഡിലേക്കു നടന്ന തിരഞ്ഞടുപ്പില്‍ 11 ല്‍ എട്ട് സീറ്റുകളും കോണ്‍ഗ്രസ് നേടി. ഭരണകക്ഷിയായ ബിജെപിയെ തറപറ്റിച്ചാണ് കോണ്‍ഗ്രസ് വിജയം.
99.71 ശതമാനം പോളിങ്ങ് ആണ് രേഖപ്പെടുത്തിയത്. 12 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഒരു സീറ്റില്‍ ബിജെപി നേതാവ് രാംസിങ് പാര്‍മര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മതറില്‍ നിന്നുളള ബിജെപി എംഎല്‍എ കേസരി സിങ് സോളങ്കി കോണ്‍ഗ്രസിന്റെ സഞ്ജയ് പട്ടേലിനോട് പരാജയപ്പെട്ടു. 88 വോട്ടുകളില്‍ 47ഉം നേടിക്കൊണ്ടായിരുന്നു വിജയം. ആനന്ദില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ കാന്തി സോധ പാര്‍മര്‍ 41 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ ബോര്‍സാദില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്രസിങ് പാര്‍മര്‍ ബോര്‍സാദില്‍ വിജയിച്ചു. 93ല്‍ 93 വോട്ടും നേടിയായിരുന്നു അദ്ദേഹത്തിന്റെ വിജയം. അമുല്‍ വൈസ് ചെയര്‍മാനാണ് രാജേന്ദ്രസിങ് പാര്‍മര്‍.
from mangalam.com https://ift.tt/3bgKzhj
via IFTTT
No comments:
Post a Comment