അതിര്‍ത്തി കടന്ന് ചൈനയെ പ്രഹരിച്ച് ഇന്ത്യ, തന്ത്രപ്രധാന മേഖലകള്‍ പിടിച്ചു ; അഞ്ഞൂറോളം ചൈനീസ് സൈനികരെ മറികടന്ന് ​നേട്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 1, 2020

അതിര്‍ത്തി കടന്ന് ചൈനയെ പ്രഹരിച്ച് ഇന്ത്യ, തന്ത്രപ്രധാന മേഖലകള്‍ പിടിച്ചു ; അഞ്ഞൂറോളം ചൈനീസ് സൈനികരെ മറികടന്ന് ​നേട്ടം

ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകപ്രദേശങ്ങളില്‍ ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം. യഥാര്‍ഥ നിയന്ത്രണരേഖ (എല്‍.എ.സി) മറികടന്ന് സ്‌പെഷല്‍ ഫ്രണ്ടിയര്‍ ഫോഴ്‌സ് തന്ത്രപ്രധാന പോസ്റ്റുകളും റോഡുകളും പിടിച്ചെടുത്തു. എല്‍.എ.സിക്കു മൂന്നു കിലോമീറ്റര്‍ അപ്പുറം സ്പാന്‍ഗുര്‍ ഗ്യാപ്പും റക്വീന്‍ ലാ ചുരവും ഇന്ത്യയുടെ കൈയില്‍. അഞ്ഞൂറോളം ചൈനീസ് സൈനികരെ മറികടന്നാണു ശനിയാഴ്ച രാത്രിയിലെ നേട്ടം. ചൈനീസ് നീക്കങ്ങളില്‍ കണ്ണെത്തുന്ന നിലയില്‍ ബ്ലാക്‌ടോപ്പും ഇന്ത്യന്‍ നിയന്ത്രണത്തിലായി.

അയല്‍ഭൂമി കയ്യടക്കുന്ന ചൈനീസ് തന്ത്രത്തിനാണ് ഇന്ത്യ അതേ രീതിയില്‍ തിരിച്ചടി നല്‍കിയത്. ഗല്‍വാന്‍ സംഘട്ടനത്തോടെ മൂര്‍ഛിച്ച ലഡാക്ക് സംഘര്‍ഷത്തിന് ഇരുഭാഗത്തും സൈനികസാന്നിധ്യം കുറച്ചതോടെ അയവുവന്നിരുന്നു. എന്നാല്‍ പാംഗോങ് ഫിംഗര്‍ മേഖലയില്‍ ചൈന ഉറച്ചുനിന്നു. സൈനികമായ പോംവഴി ആലോചിക്കേണ്ടിവരുമെന്നു സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. പാംഗോങ്ങിലെ ചൈനപ്പട്ടാളം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ പ്രദേശത്തേക്കു കടന്നുകയറാന്‍ ശ്രമിച്ചതു സൈന്യം തടഞ്ഞു. ശനിയാഴ്ചയും ഞായര്‍ പുലര്‍ച്ചെയും പാംഗോങ്ങിന്റെ തെക്കന്‍തീരം പിടിക്കാന്‍ ശ്രമമുണ്ടായി.

ഇതു ചെറുത്ത ഇന്ത്യ വൈകുന്നേരമായതോടെ പര്‍വതയുദ്ധവീരന്മാരായ എസ്.എസ്.എഫിനെ ഉപയോഗിച്ച് തിരിച്ചടിച്ചു. എല്‍.എ.സി. മറികടന്ന് ഏഴു മണിക്കൂര്‍ നീണ്ട രാത്രി ദൗത്യത്തില്‍ റക്വീന്‍ പ്രദേശം 1962-നു ശേഷം ആദ്യമായി ഇന്ത്യയുടെ കൈയിലെത്തി. ഇതിനിടെ മൈന്‍ സ്‌ഫോടനത്തില്‍ ഒരു എസ്.എസ്.എഫ്. സൈനികന്‍ വീരമൃത്യു വരിച്ചു. ഒരാള്‍ക്കു പരുക്കേറ്റു.

പുലര്‍ച്ചെ ചൈന തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഉയരത്തിന്റെ ആനുകൂല്യത്തിലിരിക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്കു മുന്നില്‍ പിന്‍വാങ്ങി. നിര്‍ണായക മേഖലകളില്‍ ആധിപത്യം സ്ഥാപിച്ചതിനു പിന്നാലെ ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസവും ആയുധ സജ്ജീകരണങ്ങളും വര്‍ധിപ്പിച്ചു. മേഖലയിലെ സ്ഥിതിയെക്കുറിച്ച് ഇന്നലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ സൈനിക മേധാവികളുമായി ചര്‍ച്ച നടത്തി.



from mangalam.com https://ift.tt/31MI5Uy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages