'ഫാം ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ല'; മലക്കംമറിഞ്ഞ് ഹര്‍സിമ്രത് കൗര്‍ ബാദല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 18, 2020

'ഫാം ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ല'; മലക്കംമറിഞ്ഞ് ഹര്‍സിമ്രത് കൗര്‍ ബാദല്‍

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജവെച്ചതിന് പിന്നാലെ, വിവാദമായ ഫാം സെക്ടർ ബില്ലിനെതിരായ നിലപാടിൽ മലക്കംമറിഞ്ഞ് ശിരോമണി അകാലിദൾ എംപി ഹർസിമ്രത് കൗർ ബാദൽ. ബില്ലിനെതിരായ പാർട്ടി നിലപാടിന്റെ ഭാഗമായാണ് അവർ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. എന്നാൽ ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ലെന്ന് ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. "ഞാൻ അവയെ കർഷക വിരുദ്ധ ബില്ലുകൾ എന്ന് വിളിച്ചിട്ടില്ല. കർഷകരാണ് അവയെ കർഷക വിരുദ്ധം എന്ന് വിളിച്ചത്." - ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു. ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ എന്ത് വിചാരിക്കുന്നു എന്നത് പ്രശ്നമല്ല എന്നാണ് അവർ മറുപടി പറഞ്ഞത്. ബില്ലിനെക്കുറിച്ച് താൻ എന്ത് കരുതുന്നു എന്നതല്ല പ്രശ്നം. കർഷകരുടെ ഗുണത്തിനായാണ് ബിൽ പാർലമെന്റിൽ കൊണ്ടുവന്നത്. ഇത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് അവർ വിശ്വസിക്കണം-ഹർസിമ്രത് കൗർ പറഞ്ഞു കർഷക വിരുദ്ധ ഓർഡിനൻസുകൾക്കും നിയമനിർമാണത്തിനും എതിരെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചുവെന്നാണ് അവർ ട്വിറ്ററിൽ നേരത്തെ കുറിച്ചത്. കേന്ദ്ര മന്ത്രിസഭയിൽ ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രിയായിരുന്നു ഹർസിമ്രത് കൗർ ബാദൽ. Content Highlights: Harsimrat Badal's U-turn: Im not calling farm bills anti-farmer, it's the farmers' charge


from mathrubhumi.latestnews.rssfeed https://ift.tt/33Gefkz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages