കേരളത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയ വാര്‍ത്തയാണ് റംസിയുടെ ആത്മഹത്യ.സംഭവത്തില്‍ റംസിക്ക് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരുടെ ബന്ധത്തെ കുറിച്ച് പല വാര്‍ത്തകളും പുറത്തെത്തുന്നുണ്ട്. റംസി ഗര്‍ഭിണിയാകുകയും എന്നാല്‍ ആ കുഞ്ഞിനെ ഇല്ലാതാക്കുക വരെ ചെയ്തു. മറ്റൊരു വിവാഹാലോചന വന്നതോടെ ഹാരിസും കുടുംബവും ആ പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാകുകയാണ് ഷൈനി ജോണ്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പ്.
ഷൈനിയുടെ കുറിപ്പ്:
ഹാരിസിന്റെ ഉമ്മ എന്ന പിശാചിനി. എത്ര തന്ത്രപരമായാണ് ആ പെണ്‍കുട്ടിയെ നൈസ് ആയി ഒഴിവാക്കാന്‍ നോക്കുന്നത്. ഇക്കൂ.. ഉമ്മ.. ബാപ്പ എന്നൊക്കെ വിളിച്ച് ആ വീട്ടുകാര്‍ക്കൊപ്പം തുള്ളിച്ചാടി നടന്ന മിടുക്കിയായ പെണ്‍കുട്ടി. അവള്‍ ഗര്‍ഭിണിയായപ്പോള്‍ ആ കുഞ്ഞിനെ ഇല്ലാതാക്കാന്‍ പ്രേരിപ്പിച്ച് ആ സ്ത്രീ മകനു കൂട്ടുനിന്നു.
കപട സ്‌നേഹം പുരട്ടിയ വാക്കുകള്‍ അവര്‍ എത്ര കൗശലത്തോടെയാണ് പ്രയോഗിക്കുന്നത്. നീ പോ പണ്ണേ നിന്റെ പാട്ടിന്.. മനസിന് കട്ടിവെക്ക് .. വീട്ടുകാര്‍ ആലോചിച്ച ചെറുക്കനെ കെട്ട്.മകന്‍ ഈ കുട്ടിയേയും കൊണ്ടു നടന്നപ്പോള്‍ എവിടെയായിരുന്നു ഇവര്‍?
ആ കുട്ടി ഉമ്മാ എന്ന് എത്ര വട്ടം അവരെ വിളിച്ചു.മനസലിഞ്ഞില്ല.നീ സമാധാനമായിരിക്ക് ഞാനവനെ പറഞ്ഞു മനസിലാക്കാം എന്നൊരു വാക്ക് ആ ക്രൂരയായ സ്ത്രീ പറഞ്ഞു കേട്ടില്ല.ഞാന്‍ പോവാ ഉമ്മാ..എന്ന് അത് ഹൃദയം പൊട്ടി വിലപിച്ചപ്പോള്‍ പോലും ആ സ്ത്രീയുടെ മനസ് അലിഞ്ഞില്ല. ആ പിശാചിനി പ്രസവിച്ച മകന്‍ എന്ന കുട്ടിപ്പിശാച് ആദ്യം സ്വന്തം കുഞ്ഞിനെയും പിന്നീട് അവളെയും കൊന്നുകളഞ്ഞതില്‍ യാതൊരു അത്ഭുതവുമില്ല
മക്കള്‍ ക്രൂരരും മനുഷ്യത്വമില്ലാത്തവരും ചതിയനും വഞ്ചകനും ദയ ഇല്ലാത്തവനും സ്ത്രീ പീഡകനും ഒക്കെ ആകുന്നതില്‍ ഇത്തരം അമ്മമാരുടെ പങ്ക് നിസാരമല്ല.mഅഥവാ മക്കള്‍ കൈവിട്ട് പോയാലും ഒരമ്മയും ഇതിനൊന്നും കൂട്ടുനില്‍ക്കരുത്. മക്കളുടെ എല്ലാ വൃത്തികേടുകള്‍ക്കും തോന്യാസങ്ങള്‍ക്കും കുടപിടിക്കരുത്. രണ്ടു കൊലയാളികള്‍. രണ്ടു ജീവന്‍ ഇല്ലാതാക്കിയവര്‍. നിയമം ഈ പൈശാചികതയ്ക്ക് തക്ക ശിക്ഷ കൊടുക്കട്ടെ.
ഇങ്ങനത്തെ ആണും പെണ്ണും കെട്ട മോഴ കോന്തന്‍മാരോട് നീ നിന്റെ പാട്ടിന് പോടാ എന്ന് പറയാന്‍ ഉള്ള മനോധൈര്യം പെണ്‍കുട്ടികള്‍ക്കുണ്ടാവണം.കെഞ്ചി കാലു പിടിച്ച് നടന്നിട്ട് ഇവനെ ഒക്കെ എങ്ങനെ സ്‌നേഹിക്കാനാണ്.
from mangalam.com https://ift.tt/3bPppHd
via IFTTT
No comments:
Post a Comment