സ്വര്‍ണ്ണക്കടത്തില്‍ കിട്ടുന്ന ലാഭം സിനിമയില്‍ മുടക്കുന്നു ? എടുക്കുന്നവ എട്ടുനിലയില്‍ പൊട്ടിയിട്ടും മലയാളത്തില്‍ ചിലര്‍ വീണ്ടും വീണ്ടും പടമെടുക്കുന്നു ; സ്വര്‍ണം, മയക്കുമരുന്ന്, സിനിമാ ബന്ധം അന്വേഷിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 9, 2020

സ്വര്‍ണ്ണക്കടത്തില്‍ കിട്ടുന്ന ലാഭം സിനിമയില്‍ മുടക്കുന്നു ? എടുക്കുന്നവ എട്ടുനിലയില്‍ പൊട്ടിയിട്ടും മലയാളത്തില്‍ ചിലര്‍ വീണ്ടും വീണ്ടും പടമെടുക്കുന്നു ; സ്വര്‍ണം, മയക്കുമരുന്ന്, സിനിമാ ബന്ധം അന്വേഷിക്കും

കൊച്ചി : നഷ്ടക്കണക്കുകള്‍ മാത്രം പറയുന്ന മലയാള സിനിമയില്‍ പലരും വീണ്ടും വീണ്ടും പടമെടുക്കുന്നതിലെ രഹസ്യം കണ്ടെത്താനുറച്ച് പോലീസ് സ്‌പെഷല്‍ ബ്രാഞ്ച്. സ്വര്‍ണക്കടത്തുകാരും മയക്കുമരുന്നു സംഘങ്ങളും സിനിമാക്കാരും തമ്മില്‍ ഇഴപിരിയാത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമായതോടെയാണ് സംസ്ഥാന പോലീസ് ആദ്യമായി ഇത്തരമൊരു അന്വേഷണത്തിനു തീരുമാനിച്ചത്.

അന്വേഷണത്തിന്റെ ആദ്യപടിയായി സിനിമകളുടെ വിവരങ്ങളാവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് കത്തുനല്‍കി. 2019 ജനുവരി ഒന്നിനു ശേഷമിറങ്ങിയ എല്ലാ മലയാള സിനിമകളുടെയും പട്ടിക, അഭിനേതാക്കള്‍, അവരുടെ പ്രതിഫലം, നിര്‍മാണച്ചെലവ്, നിര്‍മാതാവിന്റെ പേര്, വിജയിച്ച സിനിമകള്‍, നഷ്ടമുണ്ടാക്കിയവ തുടങ്ങിയ വിവരങ്ങളാണു തേടുന്നത്. ബോക്‌സോഫീസില്‍ നിലംപരിശായ പല സിനിമകളുടെയും നിര്‍മാതാക്കളും പണം മുടക്കിയവരും വീണ്ടും സിനിമയെടുക്കുന്നത് അന്വേഷണ വിധേയമാക്കും. സിനിമയിലേക്കു പണമെറിയുന്ന പുതുതലമുറക്കാരെപ്പറ്റിയും അന്വേഷണമുണ്ട്.

സ്വര്‍ണക്കടത്തിലെ ലാഭത്തിലൊരു പങ്ക് മലയാള സിനിമയില്‍ നിക്ഷേപിച്ചതായി ആരോപിക്കപ്പെട്ടിരുന്നു. അതോടെ ഇക്കാര്യം ഗൗരവമായി അന്വേഷിക്കണമെന്നു സിനിമാ മേഖലയില്‍നിന്നുതന്നെ ആവശ്യമുയര്‍ന്നു. ഈ ആരോപണമെന്നായിരുന്നു അവരുടെ വാദം. സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്തുകേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്കു മുന്നിമാന്യമായി സിനിമ നിര്‍മിക്കുന്നവര്‍ക്കു കളങ്കം ഉണ്ടാക്കുന്നതാണലാണു പരാതിയെത്തിയത്. എന്നാല്‍, സ്വര്‍ണക്കടത്ത് പണം തീവ്രവാദ/രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് അവര്‍ അന്വേഷിക്കുന്നത്.

കള്ളക്കടത്തുകാരുടെ മറ്റു ബന്ധങ്ങള്‍ സി.ബി.ഐയോ പോലീസോ ആണ് അന്വേഷിക്കേണ്ടത്. സി.ബി.ഐ. അന്വേഷണമെന്ന ആവശ്യം പലകോണുകളില്‍നിന്ന് ഉയരുന്നുണ്ടെങ്കിലും കാര്യങ്ങള്‍ പുരോഗമിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് വിവരശേഖരണത്തിനു തുടക്കമിട്ടത്. സ്വര്‍ണക്കടത്തുകാര്‍ക്ക് മയക്കുമരുന്നുലോബിയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളും സ്‌പെഷല്‍ ബ്രാഞ്ച് പരിശോധിക്കും. ബംഗളുരുവില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിയുമായി അടുത്ത ബന്ധമുള്ള മലയാളിയായ നിയാസ് മുഹമ്മദിനെ ചുറ്റിപ്പറ്റിയാണ് പ്രാഥമികാന്വേഷണം.

ഏതാനും മലയാള സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നിയാസിനു പക്ഷേ, സിനിമമേഖലയില്‍ വിപുലമായ ബന്ധങ്ങളുണ്ട്. മലയാള സിനിമയിലേക്കു ലഹരിയെത്തിക്കുന്നത് നിയാസാണെന്ന സംശയവുമുണ്ട്. ഇയാള്‍ ഇപ്പോള്‍ ബംഗളരുവില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. ഗോവ, ബംഗളരു പബുകളില്‍ ലഹരിയെത്തിക്കുന്നതിലും നിയാസിനു പങ്കുണ്ടെന്നു സംശയിക്കുന്നു. ഏതാനും പബുകളില്‍ ബിസിനസ് പങ്കാളിയാണെന്നും സൂചനയുണ്ട്.

ആലപ്പുഴ അരൂരാണ് നിയാസിന്റെ സ്വദേശമെന്നു പറയുന്നുണ്ടെങ്കിലും സ്‌പെഷല്‍ ബ്രാഞ്ചിന് ഇക്കാര്യം വ്യക്തമായിട്ടില്ല. എറണാകുളം കലൂരില്‍ താമസിച്ചിരുന്നെന്നും വിവാഹമോചിതനാണെന്നും വിവരം പുറത്തുവന്നിട്ടുണ്ട്. ടൊവിനോ തോമസ് നായകനായി അഭിനയിച്ച ''കല്‍ക്കി''യില്‍ വില്ലന്‍ വേഷമിട്ട നിയാസ് ഏതാനും കന്നട സിനിമകളില്‍ അപ്രധാന വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.

ബംഗളുരു ലഹരിമരുന്നു കേസിലെ പ്രതികള്‍ക്ക് തിരുവനന്തപുരത്തെ നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ അറിയിച്ചു. സ്വപ്‌ന സുരേഷിന്റെ റിമാന്‍ഡ് നീട്ടണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) രജിസ്റ്റര്‍ ചെയ്ത ബംഗളുരു ലഹരിമരുന്ന് കേസിലെ കുറ്റാരോപിതര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്നു സംശയിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ കേസിലെ കൂടുതല്‍ വിവരങ്ങള്‍ എന്‍.സി.ബി. ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ കേസുമായി ബന്ധപ്പെട്ട ഒരു ഉന്നത വ്യക്തിയെ ചോദ്യംചെയ്യുകയാണ്. ഇതാരാണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഇരുപതിലേറെ പേരെ ചോദ്യം ചെയ്യണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്വപ്‌നയുടെ ജുഡീഷ്യല്‍ കസ്റ്റഡി 23 വരെ നീട്ടി.



from mangalam.com https://ift.tt/32eSOYc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages