തൃശ്ശൂർ: ഡെങ്കിപ്പനിക്കെതിരായ മരുന്നിന്റെ അന്വേഷണത്തിന്റെ ഭാഗമായി 2017 മുതലാണ് കൊച്ചി ആസ്ഥാനമായ പി.എൻ.ബി. വെസ്പർ എന്ന കമ്പനി പി.എൻ.ബി-001 (ജി.പി.പി. ബലഡോൾ) എന്ന രാസമൂലകത്തിന്റെ ഗവേഷണം തുടങ്ങിയത്. കുടലിന്റെയും കരളിന്റെയും നീർവീക്കത്തിനെതിരേ ഇത് ഫലപ്രദമാണെന്ന നിഗമനം വന്നു. കോവിഡ് രൂക്ഷമായതോടെ അതുംകൂടി പരീക്ഷണത്തിന്റെ ഭാഗമാക്കുകയായിരുന്നു. പ്രതിരോധശേഷി നിയന്ത്രിക്കുന്ന സൈറ്റോക്കൈനുകളെ അവശ്യാനുസരണം ക്രമീകരിക്കുന്നതിലൂടെ രോഗബാധ തടയാൻ കഴിയുമെന്നതാണ് ഈ മരുന്നിന്റെ അടിസ്ഥാനതത്ത്വം. അഹമ്മദാബാദ് കേന്ദ്രീകരിച്ചുനടന്ന പഠനത്തിൽ മികച്ച ഫലവുമുണ്ടായി. ഇതിനെത്തുടർന്നാണ് ബയോസ്പിയർ ക്ലിനിക്കൽ റിസർച്ച് എന്ന സ്ഥാപനംവഴി രണ്ടാംഘട്ടത്തിനുള്ള അനുമതി തേടിയത്. പുണെ ബി.ജി. സർക്കാർ മെഡിക്കൽ കോളേജിൽ കോവിഡ് ഭേദപ്പെട്ട നാൽപ്പതുപേരിലാണ് പരീക്ഷണം. ഏറെ സാമ്പത്തികബാധ്യതയുള്ള പ്രവർത്തനം തുലോം ചെറിയതോതിലുള്ള തങ്ങൾക്കു നടത്താനായത് അഭിമാനമായെന്ന് ബാലറാം പറയുന്നു. മരുന്ന് ഫലപ്രദമാണെന്നു തെളിയിക്കപ്പെട്ടാൽ ഏറ്റവും മികച്ച കമ്പനിയെ കണ്ടെത്തി നിർമാണം ഏൽപ്പിക്കാനാണു പദ്ധതി. ഇത്തരത്തിൽ കമ്പനിക്ക് പേറ്റന്റുള്ള അഞ്ച് പുതിയ രാസമൂലകങ്ങളുടെ ഗവേഷണവും വലിയ മുന്നേറ്റത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/33jatxa
via
IFTTT
No comments:
Post a Comment