രണ്ടിലയിൽ സ്റ്റേ, കേരള കോൺഗ്രസ് നാടകത്തിൽ ട്വിസ്റ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 11, 2020

രണ്ടിലയിൽ സ്റ്റേ, കേരള കോൺഗ്രസ് നാടകത്തിൽ ട്വിസ്റ്റ്

കോട്ടയം: കേരള കോൺഗ്രസ് എം രാഷ്ട്രീയം വീണ്ടും വഴിത്തിരിവിൽ. ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നൽകിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഒരുമാസത്തേക്ക്‌ ഹൈക്കോടതി സ്റ്റേചെയ്തു. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ നിയമവിരുദ്ധമായാണ് തിരഞ്ഞെടുപ്പ്‌ കമ്മിഷൻ ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് പി.ജെ.ജോസഫ് കോടതിയെ സമീപിച്ചത്.പി.ജെ.ജോസഫിന്റെ അധ്യക്ഷതയിൽ കോട്ടയത്തെ ഹോട്ടലിൽ ജില്ലാ നേതൃയോഗം ചേരുന്നതിനിടെയാണ് കോടതിതീരുമാനമുണ്ടായത്. ഉടനെ മാധ്യമങ്ങളെക്കണ്ട പി.ജെ.ജോസഫ് സത്യവും നീതിയും വിജയിച്ചെന്നും ദൈവം ഞങ്ങളുടെ കൂടെയാണെന്നും പറഞ്ഞു.പാർട്ടി ചെയർമാൻ എന്നനിലയിൽ ജോസ് കെ.മാണി പ്രവർത്തിക്കരുതെന്ന ഇടുക്കി, കട്ടപ്പന കോടതി ഉത്തരവുകൾ നിലനിൽക്കേ, സർവകക്ഷിയോഗത്തിൽ ജോസ് കെ.മാണിയെ ക്ഷണിച്ചത് ശരിയല്ല. വെള്ളിയാഴ്ച ഹൈക്കോടതി ചിഹ്നം സംബന്ധിച്ച കേസ് പരിഗണിക്കുന്നുണ്ടെന്ന് താൻ മുഖ്യമന്ത്രിക്ക് എഴുതിനൽകിയിരുന്നു. കോടതിയലക്ഷ്യത്തിന് ജോസ് കെ.മാണി നടപടി നേരിടേണ്ടിവരുെമന്നും പി.ജെ.ജോസഫ് പറഞ്ഞു.അതേസമയം, ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിന്മേൽ താത്‌കാലിക സ്റ്റേ മാത്രമാണ് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ജോസ് കെ.മാണി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/35sVq6M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages