സാമൂഹികമാധ്യമ ഇടപെടലിനും ഏജൻസി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 11, 2020

സാമൂഹികമാധ്യമ ഇടപെടലിനും ഏജൻസി

തിരുവനന്തപുരം: സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാൻ ദേശീയ ഏജൻസിയെ തേടുന്നു. വൈദഗ്ധ്യവും അനുഭവസമ്പത്തുമുള്ള ഏജൻസിയെ കണ്ടെത്താൻ ഉദ്യോഗസ്ഥതല സമിതിക്ക് രൂപംനൽകി. ഇതോടെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് കോവിഡ് പ്രതിസന്ധിയിൽ സർക്കാർ നടത്തുന്ന മറ്റൊരു ധൂർത്താണിതെന്ന് ആരോപണമുയർന്നുകഴിഞ്ഞു.നിലവിൽ സർക്കാർ പ്രവർത്തനങ്ങളുടെ പ്രചാരണത്തിന് പി.ആർ.ഡി.യെക്കൂടാതെ മുഖ്യമന്ത്രിക്ക് അച്ചടി, ദൃശ്യ മാധ്യമങ്ങൾക്കായി പ്രത്യേക സംവിധാനവും വിപുലമായ സാമൂഹിക മാധ്യമ വിഭാഗവുമുണ്ട്. പി.ആർ.ഡി.യും സാമൂഹിക മാധ്യമ ഇടപടലുകൾ നടത്തുന്നുണ്ട്. എന്നാൽ, പി.ആർ.ഡി. വഴിയുള്ള സാമൂഹിക മാധ്യമ വിഭാഗത്തിന്റെ ഇടപെടൽ ഫലപ്രദമാകുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുറത്തുനിന്നുള്ള ഏജൻസിയെ നിയോഗിക്കുന്നത്. ആവശ്യമായ സോഷ്യൽ മീഡിയ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.അപേക്ഷകൾ പരിശോധിച്ച് സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താനാണ് ഉദ്യോഗസ്ഥതല സമിതി രൂപവത്കരിച്ചത്. പി.ആർ.ഡി. സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ധന എക്‌സ്പൻഡിച്ചർ സെക്രട്ടറി, ഐ.ടി. സെക്രട്ടറി, കിഫ്ബി സി.ഇ.ഒ. അല്ലെങ്കിൽ പ്രതിനിധി എന്നിവർ അംഗങ്ങളും പി.ആർ.ഡി. ഡയറക്ടർ കൺവീനറുമാണ്.സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി ജനങ്ങളിലെത്തിക്കാനുള്ള മാർഗങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ എട്ടിന് പ്രത്യേക യോഗം ചേർന്നിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് പുറത്തുനിന്നുള്ള ഏജൻസിയുടെ സഹായം തേടുന്നത്.സാമൂഹിക മാധ്യമ ഇടപെടലിനൊപ്പം മീഡിയ ട്രാക്കിങ് ആൻഡ് റിപ്പോർട്ടിങ്, മീഡിയ റിലേഷൻസ് പ്രവർത്തനങ്ങൾ തുടങ്ങി വിപുലമായ പദ്ധതികളാണ് ഏജൻസിയെക്കൊണ്ട് നിർവഹിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/3hkNJln
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages