ജനശതാബ്ദികളും വേണാടും റദ്ദാക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 11, 2020

ജനശതാബ്ദികളും വേണാടും റദ്ദാക്കില്ല

ന്യൂഡൽഹി: കണ്ണൂർ-തിരുവനന്തപുരം, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകളും തിരുവനന്തപുരം-എറണാകുളം വേണാട് എക്സ്പ്രസും നിർത്താനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു. യാത്രക്കാർ കുറവായതിനാൽ മൂന്നു വണ്ടികളും ഈ ശനിയാഴ്ച മുതൽ ഓടില്ലെന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് റെയിൽവേ അറിയിച്ചത്. സംസ്ഥാന സർക്കാരും ജനപ്രതിനിധികളും ഒന്നടങ്കം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം പുനഃപരിശോധിക്കാൻ റെയിൽവേ തയാറായത്. മൂന്നു വണ്ടികളും നിലവിലെ സമയക്രമത്തിൽ ഓടും. വെള്ളിയാഴ്ച വൈകീട്ടാണ് ഇതു സംബന്ധിച്ച നിർദേശം തിരുവനന്തപുരം ഡിവിഷൻ ആസ്ഥാനത്ത് ലഭിച്ചത്. കൊങ്കൺ പാതയിലെ തടസ്സങ്ങളെ തുടർന്ന് നിർത്തിയ നേത്രാവതി, രാജധാനി എക്സ്പ്രസുകളും 15 മുതൽ ഓടിതുടങ്ങും. വേണാടിൽ 13.29 ശതമാനവും ജനശതാബ്ദികളിൽ 24 ശതമാനം യാത്രക്കാരുമാണുള്ളതെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു. ലോക്ഡൗൺ ഇളവിനെ തുടർന്ന് യാത്രക്കാർ കൂടിവരുന്ന സമയത്താണ് റെയിൽവേ ഇത്തരമൊരു തീരുമാനം എടുത്തത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാനസർക്കാരും എം.പി.മാരും റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രി ജി. സുധാകരൻ റെയിൽവേമന്ത്രി പീയൂഷ് ഗോയലിന് കത്തയച്ചിരുന്നു. വെള്ളിയാഴ്ച കോഴിക്കോട് എം.പി. എം.കെ. രാഘവൻ റെയിൽവേ ബോർഡ് ചെയർമാനെ നേരിട്ടുകണ്ടും ഇക്കാര്യം ആവശ്യപ്പെട്ടു. തുടർന്നാണ് തീരുമാനം പിൻവലിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/3ioEHFq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages