ബ്രസീലിയ: ബ്രസീലിലെ ആമസോൺ ഉൾക്കാടുകളിൽ ഗോത്രപഠനമേഖലയിലെ വിദഗ്ധനായ റിയേലി ഫ്രാൻസിസ്കാറ്റോ ഗോത്രവർഗക്കാരുടെ അമ്പേറ്റ് മരിച്ചു. വടക്കുപടിഞ്ഞാറൻ ബ്രസീലിലെ റോണ്ടോണിയ സംസ്ഥാനത്താണ് സംഭവം. സർക്കാരിന്റെ ഗോത്ര ഏജൻസിക്കുവേണ്ടി വിവരങ്ങൾ ശേഖരിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഒപ്പമുണ്ടായിരുന്ന പോലീസുകാർ ഫ്രാൻസിസ്റ്റാറ്റോയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നെഞ്ചിന് അമ്പേൽക്കുകയായിരുന്നു. അമ്പ് സ്വയം വലിച്ചൂരി 50 മീറ്ററോളം ഫ്രാൻസിസ്കാറ്റോ ഓടിയെന്ന് പോലീസുകാർ പറഞ്ഞു. ഉടൻതന്നെ മരിക്കുകയും ചെയ്തു. ഉൾവനങ്ങളിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ‘കൗതാരിയോ റിവർ’ എന്ന വിഭാഗത്തിൽപെട്ട ഗോത്രക്കാരെ അടുത്തിടെയായി പുറംവനങ്ങളിൽ കണ്ടുവന്നിരുന്നു. ഇവരെക്കുറിച്ച് പഠിക്കാനാണ് ഫ്രാൻസിസ്കാറ്റോയെ വിളിപ്പിച്ചത്. സുഹൃത്തുക്കളെയും ശത്രുക്കളെയും തിരിച്ചറിയാനുള്ള കഴിവ് ഈ ഗോത്രവിഭാഗക്കാർക്കില്ലെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. പൊതുവേ സമാധാനപ്രിയരായിരുന്നെങ്കിലും ഇത്തവണ ആയുധമേന്തിയ അഞ്ചുപേർ അവർക്കൊപ്പമുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.2018-ൽ ഇന്ത്യയിലെ അന്തമാൻ നികോബാർ ദ്വീപിൽ യു.എസ്. മിഷിണറിയായ ജോൺ അലൻ ചൗ എന്നയാളെ ഗോത്രക്കാർ അമ്പെയ്തുകൊന്ന് മൃതദേഹം കടൽത്തീരത്ത് കൊണ്ടിട്ടിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2RjmTj4
via
IFTTT
No comments:
Post a Comment