ദുബായ്: യു.എ.ഇ.ക്കു പിന്നാലെ ബഹ്‌റൈനും ഇസ്രയേലുമായി സൗഹൃദം സ്ഥാപിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇക്കാര്യം വെള്ളിയാഴ്ച രാത്രി പ്രഖ്യാപിച്ചത് .മധ്യ പൂർവേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിർണായക നീക്കമായാണ് ഗൾഫ് നാടുകളുമായുള്ള ഇസ്രയേലിന്റെ സൗഹൃദത്തെ വിശേഷിപ്പിക്കുന്നത്. ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവുമായും ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആയുള്ള ചർച്ചകൾക്കുശേഷം ട്രംപ് തന്നെയാണ് ട്വിറ്റെർ സന്ദേശത്തിലൂടെ ഈ പ്രഖ്യാപനം ലോകത്തെ അറിയിച്ചത്. മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള ചരിത്രപരമായ നീക്കമാണിതെന്ന് അമേരിക്കയും ഇസ്രയേലും ബഹ്‌റൈനും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി .അമേരിക്കയുടെ മധ്യസ്ഥതയിൽ കഴിഞ്ഞ മാസമാണ് യു.എ. ഇ. യും ഇസ്രയേലും സൗഹൃദത്തിൽ ഏർപ്പെട്ടത് .
from mathrubhumi.latestnews.rssfeed https://ift.tt/2Rl7bUt
via
IFTTT
No comments:
Post a Comment