മോസ്കോ: സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ആക്രമണോത്സുകത വെടിയണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. വെള്ളിയാഴ്ച റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ. ) യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-ചൈനാ സംഘർഷം നിലനിൽക്കെ, ചൈനീസ് പ്രതിരോധമന്ത്രി ജനറൽ വെയി ഫെംഗെയുടെ സാന്നിധ്യത്തിലായിരുന്നു രാജ്നാഥിന്റെ പ്രസംഗം. ലോക ജനസംഖ്യയുടെ 40 ശതമാനവും അധിവസിക്കുന്ന എസ്.സി.ഒ. അംഗരാജ്യങ്ങളിൽ സമാധാനവും സുരക്ഷയും സ്ഥിരതയും നിലനിർത്താൻ വിശ്വാസ്യത, സഹകരണം, ആക്രമണോത്സുകത കാട്ടാതിരിക്കൽ, അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും അനുസരിക്കൽ, പരസ്പര താത്പര്യങ്ങൾ മാനിക്കൽ, ഭിന്നതകൾ സമാധാനപൂർവം പരിഹരിക്കൽ എന്നിവ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചൈന, ഇന്ത്യ, കസാഖ്സ്താൻ, കിർഗിസ്താൻ, റഷ്യ, പാകിസ്താൻ, താജികിസ്താൻ, ഉസ്ബെകിസ്താൻ എന്നിവയാണ് എസ്.സി.ഒ. അംഗരാജ്യങ്ങൾ. കോവിഡ് പ്രതിരോധമരുന്നു കണ്ടുപിടിച്ച റഷ്യയെ അദ്ദേഹം അഭിനന്ദിച്ചു. Content Highlights:India- China Rajnath Singh
from mathrubhumi.latestnews.rssfeed https://ift.tt/358Rbxc
via
IFTTT
No comments:
Post a Comment