ന്യൂഡൽഹി: വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 66,659 പേർകൂടി കോവിഡ് മുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 30 ലക്ഷം കടന്നു. (30,37,151). രാത്രിയോടെ രോഗമുക്തരുടെ എണ്ണം 30,82,900 കവിഞ്ഞു. തുടർച്ചയായി എട്ടാംദിവസമാണ് രോഗമുക്തരുടെ എണ്ണം 60,000-നുമുകളിലാകുന്നത്. 77.15 ശതമാനമാണ് കോവിഡ്മുക്തിനിരക്ക്. സുഖം പ്രാപിച്ചവരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തെക്കാൾ (8,31,124) 22 ലക്ഷത്തിലധികമായി. രോഗബാധിതരിൽ 21.11 ശതമാനം മാത്രമാണിപ്പോൾ ചികിത്സയിലുള്ളത്. ഇന്ത്യയുടെ മരണനിരക്ക് 1.74 ശതമാനമാണ്. ചികിത്സയിലുള്ളവരിൽ 0.5 ശതമാനത്തിൽ താഴെയുള്ളവർക്ക് മാത്രമാണ് വെന്റിലേറ്റർ സഹായം വേണ്ടിവരുന്നത്. രണ്ടുശതമാനം കേസുകളാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. അതിനിടെ, രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 40 ലക്ഷത്തിലേക്ക് അടുക്കുകയാണ്. Content Highlights:Coronavirus India
from mathrubhumi.latestnews.rssfeed https://ift.tt/2EZkCqK
via
IFTTT
No comments:
Post a Comment