സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടര്‍ന്നേക്കും ; ആറ് ജില്ലകളില്‍ ഇന്ന് യെലോ അലെര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 8, 2020

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടര്‍ന്നേക്കും ; ആറ് ജില്ലകളില്‍ ഇന്ന് യെലോ അലെര്‍ട്ട്

തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടര്‍ന്നേക്കും. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെലോ അലെര്‍ട്ട്. അതേസമയം അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായതോടെ ഒരു ജില്ലയിലും അതിശക്തമായ മഴയ്ക്കു സാധ്യതയില്ല.

നാലു ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ച ഓറഞ്ച് അലെര്‍ട്ട് കാലാവസ്ഥാ വിഭാഗം പിന്‍വലിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 11 ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 12 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണു നിര്‍ദേശം. കടലാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം.

പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കടല്‍ത്തീരത്ത് തിരമാലകള്‍ മൂന്നുമീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്നു ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിച്ചു. ജൂണ്‍ ഒന്നുമുതല്‍ ഇന്നലെവരെ സംസ്ഥാനത്ത് അഞ്ചു ശതമാനം മഴയുടെ കുറവുള്ളതായി കാലാവസ്ഥാ ഗവേഷണ കേന്ദ്രം വ്യക്തമാക്കി.



from mangalam.com https://ift.tt/2R4Jcc8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages