92 കാരിയെ കഴുത്തറുത്ത് കൊന്നത് ജയില്‍ പോകാന്‍ വേണ്ടി ; കൊലപാതകം നടത്തിയത് മൂന്ന് പേജില്‍ കത്തെഴൂതിവെച്ച ശേഷം ; ബന്ധുവായ സ്ത്രീ വിവാഹഭ്യര്‍ഥന നിരസിച്ചതിനാല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 8, 2020

92 കാരിയെ കഴുത്തറുത്ത് കൊന്നത് ജയില്‍ പോകാന്‍ വേണ്ടി ; കൊലപാതകം നടത്തിയത് മൂന്ന് പേജില്‍ കത്തെഴൂതിവെച്ച ശേഷം ; ബന്ധുവായ സ്ത്രീ വിവാഹഭ്യര്‍ഥന നിരസിച്ചതിനാല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

പത്തനംതിട്ട: 92 വയസുള്ള സ്ത്രീയെ കഴുത്തറുത്ത് കൊന്നശേഷം തമിഴ്‌നാട് സ്വദേശി പോലീസില്‍ കീഴടങ്ങി. കുമ്പഴ മനയത്ത് വീട്ടില്‍ ജാനകി(92)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹായിയായി നിന്നിരുന്ന മയില്‍സാമിയാ(62)ണ് പോലീസില്‍ വിവരമറിയിച്ചശേഷം കീഴടങ്ങിയത്.

ബന്ധുവായ സ്ത്രീ വിവാഹഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നും പരാജയപ്പെട്ടതോടെ ശിഷ്ടകാലം ജയിലില്‍ കഴിച്ചുകൂട്ടാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അറിയാവുന്ന മലയാളത്തില്‍ മൂന്നു പേജുകളിലായി കത്തെഴുതിവച്ചിട്ടാണ് ഇയാള്‍ കൊലപാതകം നടത്തിയത്.

ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്താണ് കൊല നടത്തിയത്. വീട്ടിലെ സ്വീകരണമുറിയില്‍ അടുക്കളയോട് ചേര്‍ന്ന് നിലത്ത് കിടക്കുന്ന രീതിയിലായിരുന്നു ജാനകിയുടെ മൃതദേഹം. തനിച്ചു താമസിച്ചിരുന്ന ജാനകിയമ്മയ്ക്ക് സഹായത്തിന് നിന്നിരുന്നത് തമിഴ്‌നാട് സ്വദേശിയായ പുഷ്പ എന്നു വിളിക്കുന്ന ഭൂപതിയാണ്. ബന്ധുവായ ഭൂപതി തന്നെ വിവാഹം കഴിക്കുമെന്നാണ് കരുതിയതെന്നും ഇത് നടക്കാതെ വന്നപ്പോഴാണ് വിഷം കഴിച്ചതെന്നും മയില്‍സ്വാമി പോലീസിനോട് പറഞ്ഞു. ഇതുപരാജയപ്പെട്ടപ്പോഴാണ് ജാനകിയെ കൊന്ന് ജയിലില്‍ പോകാന്‍ തീരുമാനിച്ചത്.

മയില്‍സ്വാമി ഒരു വര്‍ഷം മുന്‍പും ആത്മഹത്യാശ്രമം നടത്തിയിരുന്നെങ്കിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ രക്ഷപ്പെടുകയായിരുന്നു. മാനസിക വിഭ്രാന്തിക്ക് ഇയാള്‍ ചികിത്സ തേടിയിട്ടുണ്ട്. ജാനകിയുടെ മക്കള്‍ മറ്റ് സ്ഥലങ്ങളിലാണ് താമസിക്കുന്നത്. പ്രായമായ മാതാവിനെ നോക്കാനായി ആദ്യം ഭൂപതിയെയാണ് നിയോഗിച്ചത്. ഇവരാണ് നാല് വര്‍ഷം മുമ്പ് സംസാരശേഷിക്ക് തകരാറുള്ള മയില്‍സ്വാമിയെ ഒപ്പം കൂട്ടുന്നത്. ഇവിടുത്തെ കൃഷിപ്പണികള്‍ നോക്കിയിരുന്നതും മയില്‍സ്വാമിയാണ്.

ഇന്നലെ രാവിലെ റോഡില്‍ മത്സ്യവില്‍പ്പനക്കാരന്‍ വന്നപ്പോള്‍ പുറത്തേക്കു വന്ന സമീപവാസിയായ വീട്ടമ്മയോട് പത്രത്തില്‍ ഒരു കത്ത് വച്ചിട്ടുണ്ടെന്നും അത് നോക്കണമെന്നും മയില്‍സ്വാമി പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ താന്‍ ജാനകിയെ കൊന്നതായി പറഞ്ഞിട്ട് ഇയാള്‍ വീട്ടിനുള്ളിലേക്ക് കയറി വീണ്ടും കതക് അടച്ചു. പത്രം എടുത്ത് കത്തുവായിച്ച സമീപവാസി ഉടന്‍ അടുത്തുള്ളവരെ വിളിച്ച്കൂട്ടി വീട്ടിലെത്തി ജനലില്‍കൂടി നോക്കിയെങ്കിലും ജാനകിയെ കണ്ടില്ല.

മയില്‍സ്വാമിയെ വിളിച്ചപ്പോള്‍ താന്‍ ജാനകിയെ കൊന്നതായും പോലീസ് എത്തിയശേഷം കതക് തുറക്കാമെന്നും പറഞ്ഞു. പോലീസും ബന്ധുക്കളും എത്തിയപ്പോഴാണ് പ്രതി കതക് തുറന്നത്. ജില്ലാ പോലീസ് മേധാവി കെ.ജി. െസെമണിന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അനേ്വഷിക്കുന്നു.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പരേതനായ ദാമോദരനാണ് ജാനകിയുടെ ഭര്‍ത്താവ്. മക്കള്‍: ചന്ദ്രബോസ്(വിശാഖപട്ടണം), സുഷമ( പെരുനാട്), അജയഘോഷ് (ഇലവുംതിട്ട). മരുമക്കള്‍: ഗിരിജ, അനിരുദ്ധന്‍, ബിന്ദു.



from mangalam.com https://ift.tt/2FalSaA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages