ഒരു ചെറിയ സ്ലാബിന് മുകളില്‍ നിന്ന് നിഷ്പ്രയാസം ഇന്നോവ വളച്ചെടുത്ത ഡ്രൈവര്‍ പി.ജെ. ബിജുവാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ താരം. ദേശീയ മാധ്യമങ്ങള്‍ അടക്കം ഇത് വാര്‍ത്തയാക്കി.
വാഹനം പാര്‍ക്ക് ചെയ്യാന്‍ മറ്റ് സൗകര്യങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ തോടിന് കുറുകെ കടക്കാന്‍ വച്ചിരുന്ന സ്ലാബില്‍ ബിജു കാര്‍ പാര്‍ക് ചെയ്യുകയായിരുന്നു.
ഇപ്പോഴിതാ ഇതിന് പിന്നാലെ മറ്റൊരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതേ സ്ഥലത്ത് തന്നെ മറ്റൊരു കാര്‍ പാര്‍ക് ചെയ്യാനുള്ള ശ്രമം. പക്ഷേ ആ ശ്രമം പാളിപ്പോയി എന്നതാണ് സത്യം. സ്ലാബിന് കുറുകെ കുടുങ്ങിക്കിടക്കുന്ന കാറാണ് വിഡിയോയില്‍ കാണുന്നത്. കൃത്യമായി പാര്‍ക് ചെയ്യാന്‍ ഡ്രൈവര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഡ്രൈവറെ പിന്തുണക്കാനും രണ്ട് പേരുണ്ട്. എന്നിട്ടും ഫലം കണ്ടില്ല. ചിരിപടര്‍ത്തിക്കൊണ്ട് ഈ വീഡിയോയും ഇപ്പോള്‍ വൈറലാണ്.
from mangalam.com https://ift.tt/3idu742
via IFTTT
No comments:
Post a Comment