ഡല്‍ഹി കലാപക്കേസ്; ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 13, 2020

ഡല്‍ഹി കലാപക്കേസ്; ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി കലാപ കേസുമായി ബന്ധപ്പെട്ട് ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കലാപത്തിന്റെ ആസൂത്രകൻ എന്നാരോപിച്ച് ഉമർ ഖാലിദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉമറിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ജൂലൈ 31ന് ഉമർ ഖാലിദിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഫോൺ അന്വേഷണ സംഘം പിടിച്ചെടുത്തു. ഇതിന് പിന്നാലെ ഇന്നലെ വീണ്ടും ഉമർ ഖാലിദിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. ലോധി കോളനിയിലെ സ്പെഷ്യൽ സെൽ ഓഫിസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ഖാലിദ് രണ്ട് സ്ഥലങ്ങളിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശന വേളയിൽ തെരുവിലിറങ്ങി റോഡുകൾ തടയണമെന്നും പൗരന്മാരോട് അഭ്യർത്ഥിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. ഇന്ത്യയിൽ മത ന്യൂന പക്ഷങ്ങൾ നേരിടുന്ന പീഢനങ്ങളുടെ അവസ്ഥ ലോകത്തെ അറിയിക്കുന്നതിന് ട്രംപിനെ തടയുന്നതിലൂടെ സാധിക്കുമെന്ന് ഖാലിദ് പറഞ്ഞതായും എഫ്ഐആറിൽ പറയുന്നുണ്ട്. ഉമറിനെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഉമറിന്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. നേരത്തേയും കേസിൽ ഉമർ ഖാലിദിനെ ചോദ്യം ചെയ്തിരുന്നു. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളാണ് ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ കലാപത്തിന് കാരണമായത്. കലാപത്തിൽ 53ഓളം ആളുകൾ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 751 എഫ്ഐആറുകളാണ് പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. Content Highlights:former JNU student Umar Khalid arrested for his alleged role in the violence of Northeast Delhi


from mathrubhumi.latestnews.rssfeed https://ift.tt/2E0IQjW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages